ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ൾ തി​രി​ച്ചേ​ൽ​പ്പി​ച്ച് ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി
Thursday, June 20, 2019 12:35 AM IST
പു​ൽ​പ്പ​ള്ളി: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി ജോ​ണ്‍​സ​ന്‍റെ വീ​ടി​ന്‍റെ ആ​ധാ​ര​വും എ​സ്എ​സ്എ​ൽ​സി ബു​ക്കും പു​ൽ​പ്പ​ള്ളിയിലെ പഴയ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടയിൽനിന്ന് ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ചു. ലോ​റി​യി​ലേ​ക്ക് സാ​ധ​നം ക​യ​റ്റു​ന്ന​തി​നി​ടെ അ​ല​മാ​ര​യിൽ നി​ന്നാ​ണ് തോ​ഴി​ലാ​ളി​ക​ൾ​ക്ക് രേ​ഖ​ക​ൾ ല​ഭി​ച്ച​ത്. ജോ​ണ്‍​സ​ന്‍റെ വീ​ട്ടു​കാ​ർ വി​റ്റ അ​ല​മാ​ര​യി​ൽ നി​ന്നു​മാ​ണ് രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ഡ്ര​സ് പ്ര​കാ​രം വീ​ട്ടു​ട​മ​സ്ഥ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ആ​ധാ​ര​വും ര​ണ്ട് എ​സ്എ​സ്എ​ൽ​സി ബു​ക്കുകളും ജോ​ണ്‍​സ​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. മാ​തൃ​കാ പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച തൊ​ഴി​ലാ​ളി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​അ​ബ്ദു​ള്ള പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി തോ​മ​സ്, അ​നി​ൽ മോ​ൻ, അ​ജി​ത് കു​മാ​ർ, തൊ​ഴി​ലാ​ളി ക​ളാ​യ ര​മേ​ശ​ൻ, ഒ.​കെ. മ​ണി, കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.