മാ​ന​ന്ത​വാ​ടി​യി​ലെ 18 ബ​സു​ക​ൾ മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്കു മാ​റ്റാ​ൻ നി​ർ​ദേ​ശം
Thursday, June 20, 2019 12:35 AM IST
മാ​ന​ന്ത​വാ​ടി: കെഎ​സ്ആ​ർ​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ 18 ബ​സു​ക​ൾ മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്കു മാ​റ്റാ​ൻ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശം ഡി​പ്പോ​യി​ൽ ല​ഭി​ച്ച​ത്. ഇ​ത്ര​യും ബ​സു​ക​ൾ മാ​റ്റു​ന്ന​ത് വ​ട​ക്കേ വ​യ​നാ​ട്ടി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല​ട​ക്കം യാ​ത്രാ​ദു​രി​തം വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​മെ​ന്നു ജനങ്ങൾ പ​റ​യു​ന്നു.
മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ 120 ബ​സു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ കു​റെ ക​ട്ട​പ്പു​റ​ത്താ​ണ്. ദി​വ​സം 93 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തേ​ണ്ട​ത്. ബ​സു​ക​ളു​ടെ കു​റ​വു​മൂ​ലം സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് 18 ബ​സു​ക​ൾ മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്കു അ​യ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം.

കാ​ട്ടു​കൊ​ന്പ​ൻ ച​രി​ഞ്ഞ​ത് ഷോ​ക്കേ​റ്റ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചെ​ത​ല​യം പൊ​ക​ല​മാ​ള​ത്ത് കാ​ട്ടു​കൊ​ന്പ​ൻ ച​രി​ഞ്ഞ​ത് ഷോ​ക്കേ​റ്റെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കൊ​ന്പ​ന്‍റെ തു​ന്പി​ക്കൈ​യി​ലും, വാ​യി​ലു​മാ​ണ് ഷോ​ക്കേ​റ്റ​ത്. വ​ന്യ​ജീ​വി സ​ങ്കേ​തം മേ​ധാ​വി കെ. ​ആ​സി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​മി​ഥു​ൻ, ഡോ. ​ജ​യേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്.
ആ​ന​യു​ടെ ജ​ഡം ഉ​ൾ​വ​ന​ത്തി​ലെ​ത്തി​ച്ചാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കൊ​ന്പ​നെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.