കെ.​ജെ. ദേ​വ​സ്യ​യു​ടേ​ത് യു​ഡി​എ​ഫി​ൽ ക​യ​റി​പ്പ​റ്റാ​നു​ള്ള കു​ത​ന്ത്ര​മെ​ന്ന്
Friday, June 21, 2019 12:04 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​ന്തം പാ​ർ​ട്ടി​യി​ൽ നി​ന്നും യു​ഡി​എ​ഫി​ൽ നി​ന്നും ഒ​റ്റ​പ്പെ​ട്ട കെ.​ജെ. ദേ​വ​സ്യ ത​ന്നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി എ​ന്നു പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത് യു​ഡി​എ​ഫി​ൽ ക​യ​റി​പ്പ​റ്റാ​നു​ള്ള ത​ന്ത്ര​മാ​ണ​ന്ന് ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ടി.​എ​ൽ. സാ​ബു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
പാ​ർ​ട്ടി​യി​ൽ നി​ന്ന് ത​ന്നെ നീ​ക്കം ചെ​യ്ത​തോ​ടെ ജി​ല്ല​യി​ൽ യു​ഡി​എ​ഫു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​യെ​ന്ന് പ​റ​യു​ന്ന കെ.​ജെ. ദേ​വ​സ്യ​യെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കം ചെ​യ്ത​തെ​ന്ന് സാ​ബു പ​റ​ഞ്ഞു. ത​ന്നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി എ​ന്നു പ​റ​യു​ന്ന ദേ​വ​സ്യ​ക്ക് ത​ന്േ‍​റ​ട​മു​ണ്ട​ങ്കി​ൽ ഒ​രു പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യെ​ങ്കി​ലും അ​റി​യി​പ്പ് ത​രാ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.
യു​ഡി​എ​ഫി​ൽ ക​യ​റി​പ്പ​റ്റാ​ൻ ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന ദേ​വ​സ്യ​യെ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ത​ട​യി​ടും എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ദേ​വ​സ്യ​ക്കെ​തി​രെ യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ക്കാ​തെ വീ​ട്ടി​ൽ ത​ന്നെ ഇ​രു​ത്തി​യ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ദേ​വ​സ്യ​ക്കാ​ണ്. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ പി​ന്തു​ണ​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി ഇ​വി​ടെ മ​ത്സ​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ചി​ല്ല​ങ്കി​ൽ ത​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം തെ​റി​ക്കു​മെ​ന്ന ഭ​യം​കൊ​ണ്ടാ​ണ് ത​ന്നോ​ട് ചെ​യ​ർ​മാ​ൻ​സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും സാ​ബു പ​റ​ഞ്ഞു.