സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Friday, June 21, 2019 12:04 AM IST
വെ​ള്ള​മു​ണ്ട: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. വെ​ള്ള​മു​ണ്ട എ​ട്ടെ​നാ​ലി​ൽ കു​നി​ങ്ങാ​ര​ത്ത് നാ​സ​ർ എ​ന്ന മ​നു​ഷ്യ സ്നേ​ഹി ര​ണ്ട​ര​കോ​ടി​യോ​ളം രൂ​പാ ചെ​ല​വി​ൽ നി​ർ​മി​ച്ച അ​ൽ​ക​റാ​മ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​വും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഒ​മാ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ക​രാ​മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എം​ഡി​യും വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​യു​മാ​യ കു​നി​ങ്ങാ​ര​ത്ത് നാ​സ​ർ വെ​ള്ള​മു​ണ്ട എ​ട്ടെ​നാ​ലി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​മാ​ണ് ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ പ​ത്ത് യൂ​ണി​റ്റു​ക​ൾ വ​ഴി ദി​വ​സേ​ന 30 രോ​ഗി​ക​ളെ ഡ​യാ​ലി​സി​സ​ന് വി​ധേ​യ​മാ​ക്കു​വാ​ൻ ഈ ​കേ​ന്ദ്ര​ത്തി​ലൂ​ടെ സാ​ധി​ക്കും. വെ​ള്ള​മു​ണ്ട, എ​ട​വ​ക, തൊ​ണ്ട​ർ​നാ​ട്, പ​ടി​ഞ്ഞാ​റെ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ഡ്നി രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ടെ സൗ​ജ​ന്യ​മാ​യി ചി​കി​ത്സി​ക്കു​ക.
വ​ട​ക​ര ത​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും വെ​ള്ള​മു​ണ്ട പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റു​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. ഡ​യാ​ലി​സി​സ് കോം​പ​ൽ​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​സ​റി​ന്‍റെ പി​താ​വ് മ​മ്മൂ​ട്ടി​ഹാ​ജി നി​ർ​വ​ഹി​ച്ചു. ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ അ​ജ​യ​കു​മാ​റും ഡ​യാ​ലി​സി​സ് മെ​ഷി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ലും നി​ർ​വ​ഹി​ച്ചു. സ്പെ​ഷ്യ​ൽ സ്കൂ​ൾ ഉ​ദ്ഘാ​ട​നം മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടും ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യും ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം പി.​എം. ജാ​ബി​റും നി​ർ​വ​ഹി​ച്ചു.
ജ​ന​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പൊ​തു​സ​മ്മേ​ള​നം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഈ​സ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ.​ഇ​ദ്രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ​ബാ​ബു, ഡി​എം​ഒ ആ​ർ. രേ​ണു​ക, പി.​സി. അ​ൻ​വ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ലും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​യി.