ബ​സു​ട​മ​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി
Friday, June 21, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു പോ​യ ബ​സ് ക്ലീ​ന​റു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും സ​മാ​ഹ​രി​ച്ച തു​ക പ്ര​കാ​ശി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. പ്ര​കാ​ശ​ന്‍റെ കു​ടും​ബ​ത്തി​ലെ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളും ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളും ചേ​ർ​ന്ന് തു​ക കൈ​മാ​റി.
മാ​ന​ന്ത​വാ​ടി-​നി​ര​വി​ൽ​പ്പു​ഴ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളു​മാ​ണ് പ്ര​കാ​ശ​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ദീ​ർ​ഘ​കാ​ലം നി​ര​വി​ൽ​പു​ഴ റൂ​ട്ടി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച പ്ര​കാ​ശ​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​തും ഇ​തെ​റൂ​ട്ടി​ലെ ബ​സ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും വ്യാ​പാ​രി സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്.
ഇ​ക്ക​ഴി​ഞ്ഞ 17 ന് ​ന​ട​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ മൂ​ന്ന് ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​രം രൂ​പ സ​മാ​ഹ​രി​ച്ച​തി​ൽ സ​ഹാ​യ ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം ര​ണ്ട് ല​ക്ഷം രൂ​പ മ​ക​ളു​ടെ പേ​രി​ലും ഒ​രു ല​ക്ഷം രൂ​പ മ​ക​ന്‍റെ പേ​രി​ലും ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റ് ഇ​ടു​ക​യും ബാ​ക്കി എ​ണ്‍​പ​തി​നാ​യി​രം രൂ​പ കു​ടും​ബ​ത്തി​ന് ചെ​ക്കാ​യി ന​ൽ​കു​ക​യും ചെ​യ്തു.
മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി കു​ടും​ബ​ത്തി​ന് ചെ​ക്കു​ക​ൾ കൈ​മാ​റി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദീ​ൻ മൂ​ട​ന്പ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫാ​ത്തി​മ ബീ​ഗം, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ചാ​ക്കോ നെ​ല്ലി​ക്കാ​ട്ടി​ൽ, മു​ഹ​മ​ദ് കാ​ഞ്ഞാ​യി, അ​ബ്ദു​ൾ മു​ത്ത​ലി​ബ്, തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഇ.​ജെ. ബാ​ബു, എം. ​റെ​ജീ​ഷ്, എം.​പി. ശ​ശി​കു​മാ​ർ, വി.​സി. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.