സാ​മൂ​ഹി​ക ബോ​ധം വ​ള​രാ​ൻ വാ​യ​ന അ​നി​വാ​ര്യം: പി.​പി. ശ്രീ​ധ​ര​നു​ണ്ണി
Friday, June 21, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: വാ​യ​ന​യി​ലൂ​ടെ ആ​ർ​ജി​ക്കു​ന്ന സാ​മൂ​ഹി​ക​ബോ​ധം മ​നു​ഷ്യ​നെ ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പി.​പി. ശ്രീ​ധ​ര​നു​ണ്ണി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി ഡ​യ​റ്റി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​രോ ക​ഥ​യി​ലെ​യും ക​ഥാ​പാ​ത്ര​നി​ർ​മി​തി​ക്ക് പി​ന്നി​ലൊ​രു ജീ​വി​ത ത​ത്വ​ശാ​സ്ത്ര​മു​ണ്ട്. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ക​ഥ​ക​ളും ച​രി​ത്ര​ക​ഥ​ക​ളും വാ​യി​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​കൃ​തി​യെ കൂ​ടി വാ​യി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വാ​യ​ന​യു​ടെ മ​ണ്ഡ​ല​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ​രു​ടെ ച​രി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം പ്ര​കൃ​തി​യെ​യും കൂ​ടു​ത​ല​റി​യാ​നു​ള്ള ശ്ര​മം വ​ള​ര​ണം. എ​ഴു​ത്ത് നോ​ക്കി ക്ര​മ​ത്തി​ൽ ചൊ​ല്ലു​ക​യെ​ന്ന​ത് മാ​ത്ര​മ​ല്ല വാ​യ​ന. മ​ന​സി​ലേ​ക്ക് ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ധ​മു​ള്ള ആ​ഴ​ത്തി​ലു​ള്ള വാ​യ​ന​യാ​ണ് ന​മു​ക്കെ​ല്ലാം വേ​ണ്ടെ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ടി. ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​എം.​സെ​ബാ​സ്റ്റ്യ​ൻ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വേ​ട​ക്ക​ണ്ടി വി​ജ​യ​ൻ, ഡ​യ​റ്റ് അ​ധ്യാ​പ​ക​ൻ എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.