പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ​തു ച​ട്ട​വി​രു​ദ്ധ​മെ​ന്ന്
Friday, June 21, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: പ്ല​സ് വ​ണ്‍ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ സീ​റ്റു​ക​ൾ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു മു​ന്പ് പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നു ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഗീ​താ​ന​ന്ദ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം ര​മേ​ശ​ൻ കൊ​യാ​ലി​പ്പു​ര, കേ​ര​ള ആ​ദി​വാ​സി ഫോ​റം പ്ര​സി​ഡ​ന്‍റ് എ. ​ച​ന്തു​ണ്ണി, സെ​ക്ര​ട്ട​റി പി. ​ഷാ​ജ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നു​ശ​ഷം പ​ട്ടി​ക​വ​ർ​ഗ അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​ണ് സീ​റ്റ് മാ​റ്റം ന​ട​ത്തേ​ണ്ട​തെ​ന്നു അ​വ​ർ പ​റ​ഞ്ഞു.
ച​ട്ട​വി​രു​ദ്ധ ന​ട​പ​ടി ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ കു​റേ​പ്പേ​ർ​ക്കു പ​ഠ​നാ​വ​സ​രം ന​ഷ്ട​മാ​ക്കും. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട​മെ​ന്‍റി​നു മു​ന്പ് സ്കൂ​ളു​ക​ളു​ടെ വി​വ​ര​വും ല​ഭ്യ​മാ​യ പ​ട്ടി​ക​വ​ർ​ഗ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു മു​ന്പ് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നു പ്ല​സ് വ​ണ്‍ അ​ലോ​ട്ട്മെ​ന്‍റ് പ്രോ​സ്പെ​ക്ട​സി​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സം​വ​ര​ണ സീ​റ്റു​ക​ൾ പ്ര​ത്യേ​കം കാ​ണി​ക്കേ​ണ്ട​തു​മു​ണ്ട്. എ​ന്നാ​ൽ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഇ​ങ്ങ​നെ ഉ​ണ്ടാ​യി​ല്ല. എ​ല്ലാ സം​വ​ര​ണ സീ​റ്റു​ക​ളും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ നി​ല​യി​ലാ​ണ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.
പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷി​ക്കു​ന്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കോ​ഡും കോ​ഴ്സ കോ​ഡും വി​ദ്യാ​ർ​ഥി കാ​ണി​ക്ക​ണം. ഇ​ന്ന​ത്തെ സ്ഥി​തി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വു​ക​ളി​ൽ അ​പേ​ക്ഷി​ക്ക​ണം. ഇ​ത് സ്ഥാ​പ​നം പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ സീ​റ്റി​ല്ലെ​ന്ന വാ​ദം ഉ​യ​ർ​ത്താ​നും സീ​റ്റ് നി​ഷേ​ധി​ക്കാ​നും കാ​ര​ണ​മാ​കും. സ്ഥാ​പ​ന, കോ​ഴ്സ് കോ​ഡു​ക​ൾ അ​റി​യാ​ത്ത​തു​മൂ​ലം പ്ര​വേ​ശ​ന അ​പേ​ക്ഷ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി​യാ​ണ്.
ജി​ല്ല​യി​ലെ സീ​റ്റ് കു​റ​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ര ജി​ല്ല​ക​ളി​ൽ ബാ​ക്കി​യാ​കു​ന്ന പ​ട്ടി​ക​വ​ർ​ഗ സീ​റ്റു​ക​ൾ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നു പ​ട്ടി​ക​വ​ർ​ഗ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.
സ​ർ​ക്കാ​രി​നു അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രാ​ത്ത​വി​ധം 10 ശ​ത​മാ​നം സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച ജി​ല്ല​ക​ളി​ൽ വ​യ​നാ​ട് ഉ​ൾ​പ്പെ​ടു​ന്നി​ല്ല. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് സീ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.
ആ​ദി​വാ​സി വി​രു​ദ്ധ ന​ട​പ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് തി​രു​ത്ത​ണം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കാ​യി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​നു അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നും ഗീ​താ​ന​ന്ദ​നും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ടു.