സി​മി നി​രോ​ധ​നം: കു​ന്നൂ​രി​ൽ വി​ചാ​ര​ണ
Friday, June 21, 2019 12:06 AM IST
ഉൗ​ട്ടി: സി​മി നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നൂ​രി​ൽ വി​ചാ​ര​ണ ന​ട​ക്കും. 2002ൽ ​ആ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സി​മി​യെ നി​രോ​ധി​ച്ച​ത്. 22, 23, 24 തി​യ​തി​ക​ളി​ൽ കു​ന്നൂ​ർ ന​ഗ​ര​സ​ഭാ ഹാ​ളി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്.
ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി മു​ക്താ ഗു​പ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ക. സി​മി​യു​ടെ നി​രോ​ധ​നം നീ​ട്ട​ണോ​വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​യു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്.
മൂ​ന്ന് വ​ർ​ഷം മു​ന്പ് കു​ന്നൂ​രി​ൽ ഇ​ത് പോ​ലെ സി​റ്റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ജ​ഡ്ജി​യു​ടെ വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നൂ​രി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷ​ണ്‍​മു​ഖ പ്രി​യ ഉ​ത്ത​ര​വി​ട്ടു. നീ​ല​ഗി​രി​യി​ലേ​ക്ക് ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ധാ​രാ​ളം വി​ദേ​ശ സ​ഞ്ചാ​രി​ക​ളും എ​ത്തു​ന്നു​ണ്ട്. തീ​വ്ര​വാ​ദി​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ വേ​ഷ​ത്തി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണം.
കൂ​ടാ​തെ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​റി​യെ​ടു​ത്ത് ത​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ മു​ഴു​വ​ൻ രേ​ഖ​ക​ൾ ശേ​ഖ​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ട്ട​വ​യ​ൽ, താ​ളൂ​ർ, ന​ന്പ്യാ​ർ​കു​ന്ന്, ചോ​ലാ​ടി, നാ​ടു​കാ​ണി, ക​ക്ക​ന​ഹ​ള്ള, കു​ഞ്ച​പ്പ​ന തു​ട​ങ്ങി​യ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ദേ​വാ​ല-​മൂ​ച്ചി​ക്കു​ന്ന് റോ​ഡ് ത​ക​ർ​ന്നു

ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​യി​ലെ ദേ​വാ​ല-​മൂ​ച്ചി​ക്കു​ന്ന് റോ​ഡ് ത​ക​ർ​ന്നു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡ് ചേ​റും ചെ​ളി​യും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കു​ഴി​ക​ളി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു​ണ്ട്. ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.
കാ​ട്ടി​മ​ട്ടം, ദേ​വാ​ല, മൂ​ച്ചി​ക്കു​ന്ന് ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​ചെ​ളി നീ​ന്തി ക​ട​ന്നാ​ണ് ദേ​വാ​ല​യി​ൽ എ​ത്തു​ന്ന​ത്.

സ്ത്രീ​ക​ൾ മ​ദ്യ​ഷാ​പ്പ് ഉ​പ​രോ​ധി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ വി​പി തെ​രു​വി​ൽ സ്ത്രീ​ക​ൾ മ​ദ്യ​ഷാ​പ്പ് ഉ​പ​രോ​ധി​ച്ചു. സ​മ​രം ഫ​ലം ക​ണ്ടു. അ​ൽ​പ്പ സ​മ​യ​ത്തി​ന​കം മ​ദ്യ​ഷാ​പ്പ് അ​ട​ച്ച് പൂ​ട്ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ജ​ന​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി മ​ദ്യ​ഷാ​പ്പ് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ട​ക്കാ​ണ് സ്ത്രീ​ക​ൾ ത​ന്നെ നേ​രി​ട്ട് സ​മ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മ​ദ്യ​ഷാ​പ്പ് അ​ട​ച്ച് പൂ​ട്ടാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

കാ​ർ​ഷി​ക ച​ന്ത
ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ബ​സ്റ്റാ​ൻഡിന് സ​മീ​പ​ത്തെ കാ​ർ​ഷി​ക ച​ന്ത ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. ഡി​എം​കെ​യു​ടെ ഭ​ര​ണ കാ​ല​ത്ത് 24 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച​താ​ണ് കാ​ർ​ഷി​ക ച​ന്ത. ച​ന്ത​യി​ൽ 24 ക​ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഒ​രു ക​ട​യും ഇ​ല്ല.
ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ ഈ ​ച​ന്ത​യി​ലേ​ക്കാ​ണ് പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഇ​വി​ടെ വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന​വ​ർ ന​ഗ​ര​ത്തി​ൽ മെ​യി​ൻ റോ​ഡി​ലെ ന​ട​പ്പാ​ത​ക​ൾ ക​യ്യേ​റി വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​ണ്. പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രെ കാ​ർ​ഷി​ക ച​ന്ത​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ദാ​ല​ത്ത് ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നൂ​ർ ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ പൊ​തു​ജ​ന അ​ദാ​ല​ത്ത് ന​ട​ത്തി. വി​വി​ധ വി​ല്ലേ​ജു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു. അ​ദാ​ല​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ക​ലാ​ൽ, ബാ​ബു, മ​ണി​വേ​ല​ൻ, ഗ​ണേ​ഷ​ൻ, ദി​നേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 23 പേ​ർ​ക്ക് 1000 രൂ​പ വീ​തം പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളും എ​ട്ട് ആ​ദി​വാ​സി​ക​ൾ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഒ​ന്പ​ത് ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പ​ത്ത് പേ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡു​ക​ളും പ​ത്ത് പേ​ർ​ക്ക് 22,500 രൂ​പ ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. വി​വി​ധ​ങ്ങ​ളാ​യ 230 പ​രാ​തി​ക​ൾ ല​ഭി​ച്ചു.