നീ​ല​ക്കോ​ഴി​കളും​ കാ​ട്ടു​താ​റാ​വു​ക​ളും നെ​ൽ​കര്‌ഷകര്‌ക്ക് ഭീഷണിയാകുന്നു
Saturday, June 22, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ നീ​ല​ക്കോ​ഴി​ക​ളും കാ​ട്ടു​താ​റാ​വു​ക​ളും വ​ർ​ധി​ക്കു​ന്ന​തു നെ​ൽ​കൃ​ഷി​ക്കാ​ർ​ക്കു വി​ന​യാ​യി. വി​ത്തേ​റു ന​ട​ന്ന​തും നാ​ട്ടി ക​ഴി​ഞ്ഞ​തു​മാ​യ പാ​ട​ങ്ങ​ളി​ൽ രാ​ത്രി കൂ​ട്ട​ത്തോ​ടെ​യി​റ​ങ്ങു​ന്ന നീ​ല​ക്കോ​ഴി​ക​ളും കാ​ട്ടു​താ​റാ​വു​ക​ളും വ​ൻ നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ബാ​ണാ​സു​ര​സാ​ഗ​ർ, കാ​രാ​പ്പു​ഴ റി​സ​ർ​വോ​യ​റു​ക​ൾ​ക്കു സ​മീ​പ​മു​ള്ള വ​യ​ലു​ക​ളി​ലാ​ണ് നീ​ർ​പ​ക്ഷി​ക​ളു​ടെ ആ​ഹാ​ര​സ​ന്പാ​ദ​നം കൃ​ഷി​ക്കാ​ർ​ക്കു ശ​ല്യ​മാ​യ​ത്. വി​ത​ച്ച നെ​ൽ​വി​ത്തി​ൽ ന​ല്ലൊ​രു ഭാ​ഗം കാ​ട്ടു​താ​റാ​വു​ക​ള്‌ ഭ​ക്ഷി​ക്കു​ക​യാ​ണ്.
ഞാ​റി​ന്‍റെ​യും നെ​ല്ലി​ന്‍റെ​യും കൂ​ന്പ് തി​ന്നു​തീ​ർ​ത്താ​ണ് നീ​ല​ക്കോ​ഴി​ക​ൾ ക​ർ​ഷ​ക​ർ​ക്കു പ്ര​ഹ​രം ഏ​ൽ​പ്പി​ക്കു​ന്ന​ത്. രാ​ത്രി വ​യ​ലി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​താ​റാ​വു​ക​ൾ കു​തി​ർ​ന്ന ധാ​ന്യം മ​ണ​ത്തു​ക​ണ്ടെ​ത്തി​യാ​ണ് ആ​ഹാ​ര​മാ​ക്കു​ന്ന​തെ​ന്നു അ​ന്പ​ല​വ​യ​ലി​ലെ ഫാ​ർ​മ​ർ സ​യ​ന്‍റി​സ്റ്റ് കു​ന്നേ​ൽ അ​ജി തോ​മ​സ് പ​റ​ഞ്ഞു.
വ​യ​നാ​ട്ടി​ൽ നീ​ർ​പ​ക്ഷി​ക​ളു​ടെ ഇ​ന​വും എ​ണ്ണ​വും വ​ർ​ധി​ക്കു​ന്ന​താ​യി ഏ​ഷ്യ​ൻ വാ​ട്ട​ർ ബേ​ർ​ഡ് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി, ജി​ല്ലാ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല പൂ​ക്കോ​ട് കാ​ന്പ​സി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, മ​ണ്ണു​ത്തി ഫോ​റ​സ്ട്രി കോ​ള​ജ് എ​ന്നി​വ സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ സ​ർ​വേ​യി​ൽ ജി​ല്ല​യി​ൽ 40 ഇ​നം നീ​ർ​പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ട​ത്.
ചൂ​ള​ൻ എ​ര​ണ്ട, പ​ച്ച എ​ര​ണ്ട, വ​രി എ​ര​ണ്ട, പു​ള്ളി​ച്ചു​ണ്ട​ൻ താ​റാ​വ്, മൂ​ങ്ങാ​ക്കോ​ഴി, ചെ​റി​യ നീ​ർ​ക്കാ​ക്ക, വ​ലി​യ നീ​ർ​ക്കാ​ക്ക, ചേ​ര​ക്കോ​ഴി, നീ​ല​ക്കോ​ഴി, വെ​ള്ള​ക്കൊ​ക്ക​ൻ, കു​ള​ക്കോ​ഴി, വി​ശ​റി​വാ​ല​ൻ ചു​ണ്ട​ൻ​കാ​ക്ക, അ​രി​വാ​ൾ കൊ​ക്ക​ൻ, വ​യ​ൽ നാ​യ്ക്ക​ൻ, ചെ​ങ്ക​ണ്ണി തി​ത്തി​രി, നാ​ട​ൻ താ​മ​ര​ക്കോ​ഴി, വാ​ല​ൻ താ​മ​ര​ക്കോ​ഴി, ചെ​റി​യ മീ​വ​ൽ കാ​ട എ​ന്നി​ങ്ങ​നെ നീ​ളു​ന്ന​താ​ണ് സ​ർ​വേ​യി​ൽ ക​ണ്ട നീ​ർ​പ​ക്ഷി ഇ​ന​ങ്ങ​ൾ.
ബാ​ണാ​സു​ര​സാ​ഗ​ർ, കാ​രാ​പ്പു​ഴ റി​സ​ർ​വോ​യ​റു​ക​ൾ, പ​ന​മ​രം, ആ​റാ​ട്ടു​ത​റ, വ​ള്ളി​യൂ​ർ​കാ​വ്, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ അ​മ്മ​വ​യ​ൽ, ഗോ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ​ർ​വേ. നീ​ർ​പ​ക്ഷി വൈ​വി​ധ്യം ജി​ല്ല​യി​ൽ ആ​വാ​സ​വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് പ​രി​സ്ഥി​തി രം​ഗ​ത്തു​ള്ള​വ​ർ വി​ല​യി​രു​ത്തു​ന്ന​ത്.
നീ​ർ​പ​ക്ഷി​ക​ൾ വ​രു​ത്തു​ന്ന കൃ​ഷി​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നീ​ർ​പ​ക്ഷി​ക​ളെ പാ​ട​ത്തു​നി​ന്നു അ​ക​റ്റാ​നു​ള്ള നാ​ട​ൻ വി​ദ്യ​ക​ളും അ​വ​ർ പ്ര​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ന്പ​ല​വ​യ​ൽ സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് പ​ള്ളി വി​കാ​രി ഫാ.​ചാ​ക്കോ മേ​പ്പു​റ​ത്തു വി​ക​സി​പ്പി​ച്ച​താ​ണ് വി​ദ്യ​ക​ളി​ൽ ഒ​ന്ന്.
പാ​ട​ത്തു നാ​ട്ടു​ന്ന ക​ന്പു​ക​ളി​ൽ തൂ​ക്കി​യി​ടു​ന്ന മെ​ഴു​കു​വേ​സ്റ്റ് നി​റ​ച്ച സ്റ്റീ​ൽ ഗ്ലാ​സു​ക​ളി​ൽ മെ​ഴു​കു തേ​ച്ചു​പി​ടി​പ്പി​ച്ച ബ്ലാ​ക്ക്ബോ​ർ​ഡ് ചോ​ക്ക് ക​ത്തി​ച്ചു​വ​യ്ക്കു​ന്ന​താ​ണ് വൈ​ദി​ക​ൻ വി​ക​സി​പ്പി​ച്ച വി​ദ്യ.
ഈ ​വി​ദ്യ​യ്ക്കു ഫാ.​ചാ​ക്കോ ഇ​ഫ​ക്ട് എ​ന്നാ​ണ് കൃ​ഷി​ക്കാ​ർ ഇ​ട്ട പേ​ര്.