പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, June 22, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​യി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. ാന​ന്ത​വാ​ടി മൈ​സൂ​ർ റോ​ഡി​ൽ ചെ​റ്റ​പ്പാ​ല​ത്ത് പൈ​പ്പ് പൊ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ പ​രി​ഹാ​രം ക​ണ്ടി​ട്ടി​ല്ല. ചൂ​ട്ട​ക്ക​ട​വി​ലെ പ​ന്പ് ഹൗ​സി​ൽ നി​ന്നും വി​ൻ​സെ​ന്‍റ്ഗി​രി, ചെ​റ്റ​പ്പാ​ലം, വ​ര​ടി​മൂ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യ കു​ടി​വെ​ള്ള​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം പാ​ഴാ​കു​ന്ന​ത്. നി​ര​വ​ധി പ്ര​ക്ഷോ​ഭങ്ങള്‌ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ നടന്നിരുന്നു. ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ വാ​ട്ട​ർ അഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.