കാ​റി​ടി​ച്ച് പരിക്കേറ്റ വ്യാ​പാ​രി മ​രി​ച്ചു
Saturday, June 22, 2019 11:03 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ പാ​ത​യി​ൽ ചു​ണ്ടേ​ൽ ടൗ​ണി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആൾ മ​രി​ച്ചു. ചു​ണ്ടേ​ൽ ടൗ​ണി​ലെ വ്യാ​പാ​രി പാ​റ​മ്മ​ൽ മു​ഹ​മ്മ​ദ് (61) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യുണ്ടായ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രിച്ചു. മ​യ്യി​ത്ത് നി​സ്കാരം ഇന്നു ന​ട​ക്കും. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ജ​സ്ന, ത​സ്ലീ​മ, മു​ഹ​സി​ന, നൂ​റ ഹി​സ്മ​ത്ത്.