ഹ​രി​ത നാ​ട പ​ദ്ധ​തി
Sunday, June 23, 2019 12:38 AM IST
അ​ന്പ​ല​വ​യ​ൽ:​ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു ആ​വി​ഷ്ക​രി​ച്ച ഹ​രി​ത​നാ​ട പ​ദ്ധ​തി​യി​ൽ ജ​യ​ന്‍റ് ഇ​നം മു​ള​യു​ടെ 50 തൈ​ക​ൾ ന​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ത വി​ജ​യ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. കു​ഞ്ഞു​മോ​ളും ചേ​ർ​ന്ന് തൈ ​ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു. പ​ഞ്ചാ​യ​ത്തം​ഗം മോ​ളി അ​ശോ​ക്, വി​നോ​ദ്കു​മാ​ർ, സി.​വി. നാ​സ​ർ, ജോ​ളി മാ​ത്യു, കെ.​എം. അ​ബ്ദു​ൽ​നാ​സ​ർ, സി.​എം. അ​ബ്ദു​ൽ​സ​ലാം, കെ.​എ​ൻ. ഷാ​ജി, കെ.​എ. ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണം, ജൈ​വ​വേ​ലി നി​ർ​മാ​ണം എ​ന്നി​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​കഎന്നിവയാണ് ല​ക്ഷ്യ​ം.