കെഎ​സ്ആ​ർ​ടി​സി നി​ല​പാ​ട് തി​രു​ത്തി​യി​ല്ലെങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം: എം​എ​സ്എ​ഫ്
Sunday, June 23, 2019 12:38 AM IST
ക​ൽ​പ്പ​റ്റ/​മാ​ന​ന്ത​വാ​ടി/​സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ​എ​സ്ആ​ർ​ടി​സിയുടെ വി​ദ്യാ​ർ​ഥി വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രേ എം​എ​സ്എ​ഫിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഡി​പ്പോ​ക​ളി​ലേ​ക്ക് സൂ​ച​ന മാ​ർ​ച്ച് ന​ട​ത്തി. പു​തി​യ അ​ധ്യയ​ന വ​ർ​ഷം ആ​രം​ഭി​ച്ച ശേ​ഷം പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ വി​ദ്യാ​ർ​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ് കെ​എ​സ്ആ​ർ​ടി​സി.

ബു​ധ​നാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കു​ട്ടി​ക​ൾ​ക്ക് സ്കൂളിലെത്താന്‌ കെ​എ​സ്ആ​ർ​ടി​സി അ​ല്ലാ​തെ മ​റ്റൊ​രു സം​വി​ധാ​ന​വു​മി​ല്ല. ബി​എ​ഡ്, ഐ​ടി​ഐ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ക​ണ്‍​സ​ഷ​ൻ പാ​സു​ക​ൾ പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ല. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലേ​ക്ക് സൂ​ച​ന സ​മ​രം ന​ട​ത്തി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി നി​ല​പാ​ട് തി​രു​ത്തി​യി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ം നടത്തു​മെ​ന്ന് എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​വാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ൽ​മാ​ൻ, അ​ജു സി​റാ​ജ്, അം​ജ​ദ് ചാ​ലി​ൽ, അ​ജി​ത് കെ ​ജെ,ഫാ​രി​സ് ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷം​സീ​ർ ചോ​ല​ക്ക​ൽ, ഷ​മീ​ർ ഒ​ടു​വി​ൽ, അ​ഷ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.എം​എ​സ്എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ബ​ത്തേ​രി ഡി​പ്പോ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സൂ​പ്ര​ണ്ടി​ന്‍റെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

എം​എ​സ്എ​ഫ് ഹ​രി​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഫീ​ദ തെ​സ്നി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സം​ ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി. അ​ഷ്ക​റ​ലി സാ​ഹി​ബ് പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ബി​ഷാ​ർ ക​ര​ടി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​സ്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ഷാ​ദ് വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി റ​ഷീ​ദ് പ​ട​യ​ൻ, ക​ബീ​ർ, മോ​യി​ൻ കാ​സി​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.