പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ ജി​ല്ല​യി​ൽ കാ​ര്യ​ക്ഷ​മ​മ​ല്ല: എം​എ​ൽ​എ
Sunday, June 23, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ വ​യ​നാ​ട്ടി​ൽ കാ​ര്യ​ക്ഷ​മ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കൃ​ഷി​നാ​ശിച്ചവ​ർ​ക്കും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം പൂ​ർ​ണ​മാ​യി ല​ഭ്യ​മാ​യി​ട്ടി​ല്ല. ജ​ന​ങ്ങ​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച സ്ഥി​തി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ജ​ന്യ രോ​ഗ​ങ്ങ​ളും പ​ക​ർ​ച്ച പ​നി​ക​ളും ജി​ല്ല​യി​ൽ പ​ട​രുന്നത് ത​ട​യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ എ​ടു​ക്ക​ണം. ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ണം. എ​ല്ലാ ആ​ശു​പ​ത്രി​ക​ളും 24 മ​ണി​ക്കൂ​ർ സേ​വ​ന ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം.

ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ സാ​മ​ഗ്രി​ക​ൾ രോ​ഗ നി​ർ​ണ​യോ​പാ​ധി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്തനം ഉ​റ​പ്പ് വ​രു​ത്തു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ഇ​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.