മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ വ​യ​നാ​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1096 മ​യ​ക്കു​മ​രു​ന്ന്-​ക​ഞ്ചാ​വ് കേ​സു​ക​ൾ
Sunday, June 23, 2019 12:39 AM IST
ക​ൽ​പ്പ​റ്റ: മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ വ​യ​നാ​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തു 1096 മ​യ​ക്കു​മ​രു​ന്ന്-​ക​ഞ്ചാ​വ് കേ​സു​ക​ൾ. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യി​യി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.

2018 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ ജി​ല്ല​യി​ൽ 335 അ​ബ്കാ​രി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. യു​വാ​ക്ക​ളെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്നു അ​ക​റ്റു​ന്ന​തി​നു ബോ​ധ​വ​ത്ക​ര​ണം എ​ക​സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്. ല​ഹ​രി​ക്കെ​തി​രെ കാ​യി​ക​ല​ഹ​രി എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലും സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ചെ​റു​പ്പ​ക്കാ​ർ​ക്കാ​യി ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. യു​വാ​ക്ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​ന് സാ​യാ​ഹ്ന​സ​ദ​സ്, പു​സ്ത​ക​സ​ദ​സ്, പു​സ്ത​ക​ക്ക​ള​രി എ​ന്നി​വ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.