സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ യോഗം ദിനാചരണം നടത്തി. വിദ്യാർഥികൾക്കായി ക്ലാസും, യോഗ ഡമോണ്‍സ്ട്രേഷനും നടത്തി. പ്രിൻസിപ്പൽ ഡോ.ശാന്തി ജോർജ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഫീൽഡ് ഓഫീസർ ഉദയകുമാർ സന്ദേശം നൽകി. യോഗാചാര്യരായ ശോഭന, പ്രവീണ്‍ എന്നിവർ പരിശീലനം നൽകി. അധ്യാപകരായ ഡോ.പി.എ മത്തായി, ഭാഗ്യരാജ്, ടി.പി ജിഷ എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: സെന്റ് ജോസഫ്സ് സ്കൂളിൽ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഫാ. ജോർജ് കാലായിൽ ഉദ്ഘാടനം ചെയ്തു. ആർ. ലളിത സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ചിത്രേഷ്കുമാർ, പി.പി. ഫായിസ് എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി ഇൻചാർജ് ഒ.എസ്. സതീഷ്, വൈസ് പ്രിൻസിപ്പൽ വി.പി. തോമസ് എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി:ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഫീൽഡ് ഒൗട്ട് റീച്ച് കൽപ്പറ്റ ബ്യൂറോ ഓഫീസർ സി. ഉദയകുമാർ, പ്രധാനാധ്യാപിക സിസ്റ്റർ നിമിഷ, ശോഭ പ്രഭാകരൻ, പ്രണവം യോഗ വിദ്യാപീഠത്തിലെ പ്രവീണ്‍. ടി. രാജൻ എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി: മാനന്തവാടി ആർട്ട് ഓഫ് ലിവിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. അന്താരാഷ്ട്ര മ്യൂസിക്ക് ദിനവും ആചരിച്ചു. ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകരായ ഷാജി, വിനേഷ്, സുലോചന, ബിനോബേബി, പി.കെ. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഗീത ദിനത്തിന്റെ ഭാഗമായി സംഗീതാധ്യാപകൻ ദേവദാസ് മാസ്റ്ററെ ആദരിച്ചു.
യോഗാ കുടുംബത്തിലെ അംഗത്തിന്റെ മകൾ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ പൊളിറ്റിക്കൽ സയൻസിൽ മൂന്നാം റാങ്ക് നേടിയ മാനന്തവാടി കോഓര്പ്പറേറ്റീവ് കോളജിലെ ഗ്രീഷ്മ മൻമഥനെയും ചടങ്ങിൽ അനുമോദിച്ചു.
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനവും പഠന ക്ലാസും സംഘടിപ്പിച്ചു. ജ്യോതിഷ് അന്പലവയൽ, കെ.പി. ഗോവിന്ദൻകുട്ടി, കെ. ജി. സുകുമാരൻ, പി.ആർ. തൃദീപ്കുമാർ, എം.സി. സാബു, കെ.ആർ. ജയരാജ് എന്നിവർ പ്രസംഗിച്ചു.