കി​സാ​ൻ സ​മ്മാ​ൻ ആ​നു​കൂ​ല്യം 10,000 രൂ​പ​യാ​ക്ക​ണം: ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്
Monday, June 24, 2019 12:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കി​സാ​ൻ സ​മ്മാ​ൻ ആ​നു​കൂ​ല്യം 10000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് .
ബ​ത്തേ​രി സെ​ന്‍റ് ജോ​സ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് വ​യ​നാ​ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെയ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്ന​ടി​യു​ന്പോ​ൾ അ​ർ​ഹ​ത​പ്പെ​ട്ട ക​ർ​ഷ​ക​ന് ഈ ​ആ​നു​കൂ​ല്യം പ​രി​മി​ത​മാ​ണ്. ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ത്ത​ത് റി​സ​ർ​വ് ബാ​ങ്ക് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം ക​ർ​ഷ​ക​നെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്.
വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​മ​ഗ്ര​വും കൂ​ട്ടാ​യി​ട്ടു​ള്ള ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡോ. ​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക​പു​രോ​ഗ​മ​ന​സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, പി. ​വേ​ണു​ഗോ​പാ​ൽ, വി.​പി. വ​ർ​ക്കി, വി.​എം. വ​ർ​ഗീ​സ്, ബെ​ന്നി ചെ​റി​യാ​ൻ, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടി.​കെ. ഉ​മ്മ​ർ, പ്ര​ഫ. താ​രാ ഫി​ലി​പ്പ്, ലെ​നി​ൻ സ്റ്റീ​ഫ​ൻ, സി. ​ഷ​ണ്‍​മു​ഖ​ൻ, എം.​കെ. ബാ​ല​ൻ, വി.​ആ​ർ. ശി​വ​രാ​മ​ൻ, ഒ. ​സി. ഷി​ബു, ബി​ച്ചാ​ര​ത്ത് കു​ഞ്ഞി​രാ​മ​ൻ, സി.​പി. അ​ഷ​റ​ഫ്, ജി. ​മു​ര​ളീ​ധ​ര​ൻ, ടി. ​എ​ൽ​ദോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.