ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി : പ​ന​മ​രം പ​ഞ്ചാ​യ​ത്ത് വി​ജ​യ​ത്തി​ലേ​ക്ക്
Monday, June 24, 2019 12:11 AM IST
പ​ന​മ​രം: സം​സ്ഥാ​ന സ​ർ​ക്കാ​രും സാ​ക്ഷ​ര​ത മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​യ​നാ​ട് ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ വി​ജ​യം നേ​ടു​ന്നു. പ​ദ്ധ​തി ഒ​ന്നാം​ഘ​ട്ടം 12 കോ​ള​നി​ക​ളി​ൽ ന​ല്ല നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഏ​ഴു കോ​ള​നി​ക​ളി​ൽ ക്ലാ​സ് ന​ട​ത്തു​ന്നു​ണ്ട്.
പ​ദ്ധ​തി കോ​ള​നി​വാ​സി​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തു​ന്ന​ത്. മു​റു​ക്ക്, പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഉ​പേ​ക്ഷി​ച്ച​വ​രും കു​റ​ച്ച​വ​രും കോ​ള​നി​ക​ളി​ൽ നി​ര​വ​ധി​യാ​ണ്. പ​ഠി​താ​ക്ക​ൾ സ്വ​ന്തം പേ​ര് എ​ഴു​താ​നും അ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി​വാ​യി​ക്കാ​നും പ​ഠി​ച്ചു​ക​ഴി​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ന്നൂ​ർ, കൊ​ർ​ലോ​ട്ട് കോ​ള​നി​ക​ളി​ൽ പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം വ​ൻ വി​ജ​യ​മാ​ണെ​ന്നു ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ർ​മ​ല റേ​ച്ച​ൽ ജോ​യ് പ​റ​ഞ്ഞു. സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യം പ​ഞ്ചാ​യ​ത്തി​ൽ സ​മീ​പ​ഭാ​വി​യി​ൽ കൈ​വ​രി​ക്കാ​നാ​കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, നോ​ഡ​ൽ പ്രേ​ര​ക് കെ.​എം. ജി​ൻ​സി, പ്രേ​ര​ക്മാ​രാ​യ പ്രേ​മ​ല​ത, സ​ൽ​മ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.