സ്പെ​ഷ​ൽ സ്കൂ​ൾ പാ​ക്കേ​ജ് അ​ട്ടി​മ​റി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Monday, June 24, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി:​ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും പ്ര​ഖ്യ​പി​ച്ച സ്പെ​ഷ​ൽ സ്കൂ​ൾ പാ​ക്കേ​ജ് അ​ട്ടി​മ​റി​ച്ച​തി​ൽ കൃ​പാ​ല​യ സ്കൂ​ളി​ൽ ചേ​ർ​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ ജി​ല്ലാ പി​ടി​എ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​സ്ലം, സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, സി​സ്റ്റ​ർ ജെ​സി മാ​ങ്കോ​ട്ടി​ൽ, സി​സ്റ്റ​ർ ജെ​സി ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ മ​രി​യ, ജോ​മ​റ്റ് കെ. ​തോ​മ​സ്, ടി.​യു. ഷി​ബു, സി​ബി​ച്ച​ൻ, വി.​എ​സ്. സ്മി​ത, സു​ശീ​ല വേ​ണു​ഗോ​പാ​ൽ, ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.