വീ​ട്ട​മ്മ കി​ണ​റ്റിൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, June 25, 2019 10:09 PM IST
പു​ൽ​പ്പ​ള്ളി: ചെ​റ്റ​പ്പാ​ലം ചെ​റു​പു​ര​യ്ക്ക​ൽ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ മാ​യ​മ്മ​യെ(65)​വീ​ടി​നു സ​മീ​പം കി​ണറ്റിൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച പ​ക​ൽ മാ​യ​മ്മ​യെ വീ​ട്ടി​ലാ​ക്കി കു​ടും​ബ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്നു. ഇ​വ​ർ തി​രി​കെ വ​ന്ന​പ്പോ​ൾ മാ​യ​മ്മ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ൾ​മ​റ​യു​ള്ള കി​ണ​റി​ൽ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബ​ത്തേ​രി​യി​ൽ​നി​ന്നു അ​ഗ്നി-​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: ഗി​രി​ഷ്കു​മാ​ർ, ഹ​രീ​ഷ്കു​മാ​ർ: മ​രു​മ​ക്ക​ൾ: സു​ര്യ, ദീ​പ.