കാ​ർ​ഷി​ക ക​ർ​മസേ​ന രൂ​പീ​ക​രി​ച്ചു
Wednesday, June 26, 2019 12:04 AM IST
മാ​ന​ന്ത​വാ​ടി: ക​ർ​ഷ​ക​രെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നൈ​പു​ണ്യ​മു​ള്ള​വ​രാ​ക്കി മാ​റ്റാ​ൻ ത​വി​ഞ്ഞാ​ലി​ൽ കാ​ർ​ഷി​ക ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 15 അം​ഗ സം​ഘ​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ത്ത​നു​ണ​ർ​വ് സൃ​ഷ്ടി​ക്കാ​ൻ പാ​ട​ത്തും പ​റ​ന്പി​ലും ജോ​ലി​ക്കി​റ​ങ്ങാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​ത്. 2018-2019 വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ദ്യ ക​ർ​മ്മ സേ​ന​യാ​ണ് ത​വി​ഞ്ഞാ​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഇ​നി കാ​ട് വെ​ട്ടാ​നും മ​രം​മു​റി​ക്കാ​നും നി​ല​മു​ഴു​താ​നും തെ​ങ്ങ് ക​യ​റാ​നും കാ​ർ​ഷി​ക ക​ർ​മ്മ സേ​ന സ​ജ്ജ​രാ​ണ്.

തൊ​ഴി​ലെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​രെ കാ​ർ​ഷി​ക സാ​ങ്കേ​തി​ക വി​ദ്യാ നൈ​പു​ണ്യ​മു​ള്ള​വ​രാ​ക്കി മാ​റ്റു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് കാ​ർ​ഷി​ക ക​ർ​മ്മ സേ​ന. മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 15 അം​ഗ​ക​ർ​മ്മ സേ​ന​യാ​ണ് ഇ​തി​ന​കം രൂ​പം കൊ​ണ്ട​ത്. രാ​ജ​ൻ പേ​രി​യ പ്ര​സി​ഡ​ന്‍റും

വി​നോ​ദ് ക​ണ്ണോ​ത്ത്മ​ല സെ​ക്ര​ട്ട​റി​യു​മാ​യ സേ​നാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ക​ഠി​ന​മാ​യ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. നി​ല​മു​ഴാ​താ​നും ടി​ല്ല​റു​പ​യോ​ഗി​ക്കാ​നും യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കാ​ടു​വെ​ട്ടാ​നും മ​രം​മു​റി​ക്കാ​നും മ​രു​ന്ന​ടി​ക്കാ​നും തെ​ങ്ങു ക​യ​റാ​നു​മെ​ല്ലാം ഒ​രാ​ഴ്ച​ത്തെ പ​ഠ​നം കൊ​ണ്ട് പ​തി​ന​ഞ്ചു പേ​രും പ​ഠി​ച്ചു ക​ഴി​ഞ്ഞു. ത​ങ്ങ​ൾ​ക്ക് വ​രു​മാ​ന​ത്തോ​ടൊ​പ്പം ക​ർ​ഷ​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ഥ​മാ​കു​മെ​ന്ന് ക​ർ​മ്മ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

കൊ​യ്ത്ത് മെ​തി​യ​ന്ത്ര​ങ്ങ​ളും കു​ഴി​കു​ത്താ​നു​ള്ള യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ പ​ഠി​ക്കും കൃ​ഷി വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സാ​ബു​വാ​ണ് ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 10 ല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ സം​ഘ​ത്തി​ന് ല​ഭി​ക്കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി. സു​നി​ൽ പ​റ​ഞ്ഞു. ത​വി​ഞ്ഞാ​ലി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും. ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​വ​ർ യ​ന്ത്ര​ങ്ങ​ളി​റ​ക്കും. അ​ന്യ​നാ​ടു​ക​ളി​ൽ നി​ന്നു​മെ​ത്തു​ന്ന യ​ന്ത്ര​ങ്ങ​ൾ അ​മി​ത വാ​ട​ക​യ്ക്ക് വി​ളി​ച്ച് ന​ടു​വൊ​ടി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ഷ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.