വി​ള​നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല
Wednesday, June 26, 2019 12:04 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ-​കൂ​ട്ട​മു​ണ്ട 66 കെ​വി ലൈ​ൻ 110 കെ​വി ലൈ​നാ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ഭൂ​മി​യി​ൽ​നി​ന്നു വി​ള​ക​ളും വൃ​ക്ഷ​ങ്ങ​ളും മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​വ​ദി​ച്ച കൈ​വ​ശ​ക്കാ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്നു. ലൈ​നി​നു കീ​ഴെ വീ​ട് നി​ർ​മാ​ണ​ത്തി​നു വൈ​ദ്യു​തി ബോ​ർ​ഡ് നി​രാ​ക്ഷേ​പ​പ​ത്രം അ​നു​വ​ദി​ക്കാ​ത്ത​തും കൈ​വ​ശ​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്.
16 മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് 66 കെ​വി ലൈ​ൻ വ​ലി​ച്ച​ത്. 110 കെ​വി​യാ​ക്കു​ന്ന​തി​നു നേ​ര​ത്തേ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ഭൂ​മി​യു​ടെ ഇ​ട​തും വ​ല​തു​മാ​യി നാ​ല് മീ​റ്റ​ർ വീ​തം സ്ഥ​ല​ത്തെ വി​ള​ക​ളും വൃ​ക്ഷ​ങ്ങ​ളു​മാ​ണ് കെ​എ​സ്ഇ​ബി മു​റി​ച്ച​ത്. വി​ള​ക​ളും മ​ര​ങ്ങ​ളും വെ​ട്ടു​ന്ന​തി​നും വീ​ടു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ ലൈ​ൻ വ​ലി​ക്കു​ന്ന​തി​നും വാ​ക്കാ​ൽ അ​നു​വാ​ദം കൈ​വ​ശ​ക്കാ​ർ ബോ​ർ​ഡി​നു ന​ൽ​കി​യി​രു​ന്നു. ക​ൽ​പ്പ​റ്റ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം എ​ത്ര​യും വേ​ഗം ന​ട​ത്തു​മെ​ന്നു ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബോ​ർ​ഡ് കൂ​ട്ടാ​ക്കു​ന്നി​ല്ല. ഇ​തി​നു പു​റ​മേ​യാ​ണ് വീ​ട്, കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു എ​ൻ​ഒ​സി നി​ഷേ​ധി​ക്കു​ന്ന​ത്. ലൈ​ൻ നി​ർ​മാ​ണ​ത്തി​നു ജി​ല്ല​യി​ൽ ക​ണി​യാ​ന്പ​റ്റ, മു​ട്ടി​ൽ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും സ്ഥ​ല​മാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.
ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം വൈ​കി​യാ​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു കൈ​വ​ശ​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ സ​ലിം ക​ട​വ​ൻ, പാ​ർ​വ​തി അ​വ​ലി​ടി​യി​ൽ, കൃ​ഷ്ണ​ൻ പോ​ക്കാ​ട്ട്, അ​ബ്ദു​ൽ ഖാ​ദ​ർ ചെ​റു​കു​ളം എ​ന്നി​വ​ർ പ​റ​ഞ്ഞു. ലൈ​നി​നു കീ​ഴെ വീ​ട്, ചെ​റു​കി​ട കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു എ​ൻ​ഒ​സി അ​നു​വ​ദി​ക്കാ​ൻ ബോ​ർ​ഡ് ത​യാ​റാ​ക​ണ​മെ​ന്നു അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.