ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം തൊ​ണ്ട​ർ​നാ​ടി​ന്
Wednesday, June 26, 2019 12:04 AM IST
തൊ​ണ്ട​ർ​നാ​ട്: ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും കൈ​കോ​ർ​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം തൊ​ണ്ട​ർ​നാ​ടി​ന് ല​ഭി​ച്ചു.
ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മി​ക​വി​നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 2017-2018 കാ​ല​യ​ള​വി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തി​യാ​ണ് പ​ര​സ്കാ​രം ന​ൽ​കി​യ​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​ധാ​ന​മാ​യും ന​ട​ത്തി​യ​ത്. എ​ന്നാ​ൽ വ്യ​ത്യ​സ്ത​വും കൃ​ത്യ​ത​യു​ള്ള​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തൊ​ണ്ട​ർ​നാ​ടി​നെ അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ക​യി​രു​ത്തു​ന്ന മു​ഴു​വ​ൻ തു​ക​യും ചെ​ല​വ​ഴി​ക്കാ​ൻ തൊ​ണ്ട​ർ​നാ​ടി​നാ​യി. പി​എ​ച്ച്സി​യി​ൽ ഡോ​ക്ട​റു​ടെ​യും ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍റെ​യും അ​ഭാ​വം പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തി. ഒ​ന്പ​ത് ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന് വേ​ണ്ടി മാ​ത്രം ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നീ​ക്കി വെ​ച്ചി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ര​വ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തൊ​ണ്ട​ർ​നാ​ട് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി, ഭി​ന്ന ശേ​ഷി​യു​ള്ള​വ​ർ​ക്ക് വീ​ൽ ചെ​യ​ർ, മാ​ര​ക രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന്, ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന് ലാ​പ്ടോ​പ്, പ്രൊ​ജ​ക്ട​ർ തു​ട​ങ്ങി​യ​വ​ക്കാ​യി 2017-2018 ൽ 16 ​ല​ക്ഷ​വും, 2018-2019ൽ 19.9 ​ല​ക്ഷ​വും വ​ക​യി​രു​ത്തി​യ തൊ​ണ്ട​ർ​നാ​ട്ൽ ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 20.2 ല​ക്ഷം രൂ​പ​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വച്ച​ത്.