വ​ന്യ​മൃ​ഗ​ശ​ല്യം: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ഇ​ന്ന്
Wednesday, June 26, 2019 12:04 AM IST
പു​ൽ​പ്പ​ള്ളി: ക​ന്നാ​രം​പു​ഴ​യി​ലും സ​മീ​പ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് 26നു ​പ്ര​ദേ​ശ​ത്തെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വ​ണ്ടി​ക്ക​ട​വ് ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും ഭീ​ഷ​ണി​യി​ലാ​യി​ട്ടും വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വ​ന്യ​മൃ​ഗ​ശ​ല്യം ല​ഘൂ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​മെ​ന്നു കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​മാ​യ സി​നി രാ​ജ​ൻ, റീ​ജ ജ​ഗ​ദേ​വ​ൻ, മോ​ളി രാ​ജു, എ​ത്സി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കാ​ട്ടാ​ന​ക​ളും മ​റ്റും വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന ന​ഷ്ടം ക​ർ​ഷ​ക​ർ സ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ലി, ക​ടു​വ ശ​ല്യം വ​ർ​ധി​ച്ച​ത്.
വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി​യും ക​ടു​വ​യും വ​ള​ർ​ത്തു​മൃ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തു ഒ​റ്റ​പ്പെ​ട്ട സം​ഭ​വം അ​ല്ലാ​താ​യി. ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, വി​ള​ക​ൾ ന​ശി​ച്ച​വ​ർ​ക്കു വീ​ണ്ടും കൃ​ഷി​യി​റ​ക്കു​ന്ന​തി​നു സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ​വ​യും സ​മ​രാ​വ​ശ്യ​ങ്ങ​ളാ​ണ്.

വി​ടി​ആ​ർ സ്മാ​ര​ക
മ​ന്ദി​രം ഉ​ദ്ഘാ​ട​നം

പാ​ട്ട​വ​യ​ൽ: അ​ന്പ​ല​വ​യ​ലി​ൽ വി.​ടി. ര​വീ​ന്ദ്ര​ൻ സ്മാ​ര​ക മ​ന്ദി​രം(​സി​പി​എം ഓ​ഫീ​സ്) ജൂ​ലൈ നാ​ലി​നു രാ​വി​ലെ 11നു ​പാ​ർ​ട്ടി പി​ബി അം​ഗം ജി. ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നീ​ല​ഗി​രി ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.