വ​ന്യ​മൃ​ഗ​ശ​ല്യ​ം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി 29 ന് ഡി​എ​ഫ്ഒ മാ​ർ​ച്ച് നടത്തും
Wednesday, June 26, 2019 12:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഷി​ക​പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 29ന് ​രാ​വി​ലെ 10ന് ​ബ​ത്തേ​രി ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.
ജി​ല്ല​യി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പ് മ​തി​യാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന കി​ട​ങ്ങു​ക​ളും ക​ന്പി​വേ​ലി​ക​ളും മു​ഴു​വ​ൻ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ന​യും ക​ടു​വ​യും മാ​നും കാ​ട്ടു​പ​ന്നി​യും മ​യി​ലും കു​ര​ങ്ങും നാ​ട്ടി​ൽ യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ക​യാ​ണ്. മു​ൻ​പ് വ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ൽ മാ​ത്രം ത​ന്പ​ടി​ച്ചി​രു​ന്ന ആ​ന​ക്കൂ​ട്ടം ടൗ​ണും നാ​ടും കീ​ഴ​ട​ക്കാ​ൻ തു​ട​ങ്ങി. വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് വൈ​കു​ന്നേ​ര​മാ​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. ജി​ല്ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ യോ​ജി​ച്ച തീ​രു​മാ​ന​ത്തി​ന് കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം. ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും അ​വ​സ്ഥ​യ​നു​സ​രി​ച്ച് റെ​യി​ൽ ഫെ​ൻ​സിം​ഗ്, റോ ​ഫെ​ൻ​സിം​ഗ്, തൂ​ക്ക് ഫെ​ൻ​സിം​ഗ് ഇ​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന് വ​നാ​തി​ർ​ത്തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗം പി.​എം. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​ർ​ക്കി, ക​ണ്ണി​വ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, വി.​എം. വ​ർ​ഗീ​സ്, പി. ​വേ​ണു​ഗോ​പാ​ൽ, എ​ൻ.​എം. ജോ​സ്, ബെ​ന്നി ചെ​റി​യാ​ൻ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, ടി.​പി. ശ​ശി, വ​ൽ​സ ചാ​ക്കോ, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടി.​കെ. ഉ​മ്മ​ർ, എം.​കെ. ബാ​ല​ൻ, ഒ.​സി. ഷി​ബു, സി. ​ഷ​ണ്‍​മു​ഖ​ൻ, പ്ര​ഫ. താ​രാ ഫി​ലി​പ്പ്, മ​ത്താ​യി ക​ട്ട​ക്ക​യം, വി.​ആ​ർ. ശി​വ​രാ​മ​ൻ, സി.​പി. അ​ഷ്റ​ഫ്, ടി. ​എ​ൽ​ദോ, ജി. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.