ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ധി​വ​ർ​ഷാ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന്
Wednesday, June 26, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: അ​റു​പ​ത് വ​യ​സ് പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ധി​വ​ർ​ഷാ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ൽ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു വ​ർ​ഷം പൂ​ർ​ണ​മാ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​വി​ഹി​ത​മ​ട​ച്ച ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന അ​ധി​വ​ർ​ഷ ആ​നു​കൂ​ല്യം 2012 വ​രെ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​യാ​യി​ട്ടു​ള്ള​ത്. എ​ട്ടു​വ​ർ​ഷം കു​ടി​ശി​ക​യാ​യ മു​ഴു​വ​ൻ ആ​നു​കു​ല്യ​ങ്ങ​ളും അ​ർ​ഹ​രാ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. ആ​ന്‍റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, ജ​യ​രാ​ജ​ൻ ക​ൽ​പ്പ​റ്റ, ഗ്രേ​സി ജോ​സ​ഫ്, കൃ​ഷ്ണ​ൻ​കു​ട്ടി, സോ​മ​ൻ, പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.