ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Wednesday, June 26, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​ക്കെ​തി​രേ മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. ന​ഗ​ര​സ​ഭ വി​ഭ​ജി​ച്ച് പ​യ്യ​ന്പ​ള്ളി, മാ​ന​ന്ത​വാ​ടി പ​ഞ്ചാ​യ​ത്തു​ക​ളാ​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ ബോ​ഡി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത​വ​രാ​യി മാ​റി​ക്ക​ഴി​ഞ്ഞ​താ​യും ജ​ന​റ​ൽ ബോ​ഡി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ പേ​ര​ട​ക്കം എ​ടു​ത്ത് പ​റ​ഞ്ഞാ​ണ് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ പ്ര​മേ​യ​മ​വ​ത​രി​പ്പി​ച്ച​ത്. ക​ഴു​ത്ത​റ​പ്പ​ൻ സ​മീ​പ​ന​മാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ രൂ​പീ​ക​രി​ച്ച് വ​ർ​ഷം മൂ​ന്ന് ക​ഴി​ഞ്ഞി​ട്ടും റോ​ഡു​ക​ൾ പോ​ലും ന​ന്നാ​ക്കാ​ൻ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ജ്ജ​വ​മി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.