ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​ന്‍റെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Friday, July 12, 2019 12:36 AM IST
പു​ൽ​പ്പ​ള്ളി: ക​ട​ബാ​ധ്യ​ത​മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത ചു​ളു​ഗോ​ഡ് എ​ങ്കി​ട്ട​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ബാ​ങ്കി​ലു​ള്ള മു​ഴു​വ​ൻ വാ​യ്പ​ക​ളും എ​ഴു​തി ത​ള്ള​ണ​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ര​ൾ​ച്ച​യും പ്ര​ള​യ​ക്കെ​ടു​തി​യും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും​മൂ​ലം വാ​യ​പ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഇദ്ദേഹം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ബാ​ങ്കു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളു​ടെ ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്ന് എം​എ​ൽ​എ മ​രി​ച്ച എ​ങ്കി​ട്ട​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി.

എം​എ​ൽ​എ​യോ​ടെ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ, എ​ഐ​സി​സി അം​ഗം കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​എ. പ്ര​കാ​ശ​ൻ, മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ത​ട്ടാം​പ​റ​ന്പി​ൽ, മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് ജോ​സ​ഫ് പെ​രു​വേ​ലി, ജോ​സ് നെ​ല്ലേ​ടം, ജോ​സ് ക​ണ്ടം​തു​ര​ത്തി, മാ​ത്യു ഉ​ണ്ണി​യാ​പ്പ​ള്ളി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.