ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടാ​ന​യെ ലോ​റി​യി​ടി​ച്ച​ത് സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്ന്
Friday, July 12, 2019 12:37 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ൽ ​വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ൽ ലോ​റി​യി​ടി​ച്ചു കാ​ട്ടാ​ന​യ്ക്കു പ​രി​ക്കേ​റ്റ സം​ഭ​വം സു​പ്രീം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ക്കു​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ, സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ക​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് സം​ഭ​വം സ​മി​തി സു​പ്രീം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ​യും വി​വ​രം അ​റി​യി​ക്കും. പൊ​ൻ​കു​ഴി​യി​ൽ കാ​ട്ടാ​ന​യെ ലോ​റി​യി​ടി​ച്ച​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ വ​ന​ത്തി​ലൂ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​മി​ടി​ച്ച് മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി​യാ​ത്ര നി​രോ​ധ​ന സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന വാ​ദം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ.
ദേ​ശീ​യ​പാ​ത​യി​ലെ ബ​ന്ദി​പ്പു​ര ഭാ​ഗ​ത്തു 2009 മു​ത​ൽ ബാ​ധ​ക​മാ​ക്കി​യ രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​ന്‍റെ അ​ശാ​സ്തീ​യ​ത​യാ​ണ് കാ​ട്ടാ​ന​യെ ലോ​റി​യി​ടി​ച്ച​തി​നു കാ​ര​ണ​മെ​ന്ന സം​ഘ​ടി​ത പ്ര​ചാ​ര​ണം യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തും പ​രി​ഹാ​സ്യ​വു​മാ​ണ്. ബ​ന്ദി​പ്പു​ര വ​നാ​തി​ർ​ത്തി​യി​ൽ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തു രാ​ത്രി ഒ​ന്പ​തി​നാ​ണ്. അ​പ​ക​ട​മു​ണ്ടാ​യ​തു രാ​ത്രി എ​ട്ടോ​ടെ​യാ​ണ്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ൽ രാ​ത്രി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു നി​രോ​ധ​ന​മോ നി​യ​ന്ത്ര​ണ​മോ ഇ​ല്ല. രാ​ത്രി​യാ​ത്ര വി​ല​ക്കും ആ​ന​യെ ലോ​റി​യി​ടി​ച്ച​തു​മാ​യി പു​ല​ബ​ന്ധ​മി​ല്ല.
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ഴു​വ​ൻ ചെ​ക്പോ​സ്റ്റു​ക​ളും അ​ടി​യ​ന്ത​ര​മാ​യി കാ​ടി​നു പു​റ​ത്തേ​ക്കു മാ​റ്റ​ണം. ദേ​ശീ​യ​പാ​ത​യി​ൽ വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​നു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. വ​ഴി​യ​രി​കി​ൽ മാ​ല​ന്യം ത​ള്ളു​ന്ന​തു ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്നും ബാ​ദു​ഷ​യും തോ​മ​സും ആ​വ​ശ്യ​പ്പെ​ട്ടു.