ശ​ക്ത​മാ​യ കാ​റ്റി​ൽ ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Friday, July 12, 2019 12:37 AM IST
മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. സെ​ന്‍റ​റി​ലെ ചാ​പ്പ​ലി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​രു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ക​യും ചെ​യ്തു. ഭാ​ഗ്യം കൊ​ണ്ട് ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.
മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണ സ്ഥ​ല​ത്ത് സാ​ധാ​ര​ണ​യാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ട​സ​മ​യ​ത്ത് ഒ​രു വാ​ഹ​ന​വും പാ​ർ​ക്ക് ചെ​യ്തി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ നി​ന്നും ഒ​ഴി​വാ​യി. ഏ​താ​ണ്ട് 10 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ പ​റ​ഞ്ഞു.
മേ​ൽ​കൂ​ര സ​മീ​പ​ത്തെ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ചെ​ന്ന് പ​തി​ച്ചി​രു​ന്നെ​ങ്കി​ൽ വ​ൻ അ​പ​ക​ത്തി​ന് ത​ന്നെ വ​ഴിവ​ച്ചേ​നെ. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചു.