മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം
Friday, July 12, 2019 12:38 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ലെ പ​ന്ത​ല്ലൂ​ർ ടാ​ൻ​ടി ഗ​സ്റ്റ് ഹൗ​സി​ൽ സം​സ്ഥാ​ന​ത​ല ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്നു. കേ​ര​ള, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ത​മി​ഴ്നാ​ട് ഐ​ജി പെ​രി​യ​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യ​ന്പ​ത്തൂ​ർ മ​ണ്ഡ​ലം ഡി​ഐ​ജി കാ​ർ​ത്തി​കേ​യ​ൻ, നീ​ല​ഗി​രി എ​സ്പി എ​സ്. ക​ലൈ​ശെ​ൽ​വ​ൻ, ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന എ​സ്പി മൂ​ർ​ത്തി, ദേ​വാ​ല ഡി​വൈ​എ​സ്പി രാ​മ​ച​ന്ദ്ര​ൻ (ത​മി​ഴ്നാ​ട്), മ​ല​പ്പു​റം എ​സ്പി അ​ബ്ദു​ൽ​ക​രീം, തൃ​ശൂ​ർ എ​സ്.​പി. വി​ജ​യ​കു​മാ​ർ, വ​യ​നാ​ട് എ​സ്പി ക​റു​പ്പു​സ്വാ​മി (കേ​ര​ളം) മൈ​സൂ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ഭി​റാം ശ​ങ്ക​ർ (ക​ർ​ണാ​ട​ക) തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.