പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഒ​രു വ​യ​സ് ; ‘അ​മ്മി​ണി​ക്കു​ട്ടി’​യെ കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി
Wednesday, July 17, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഒ​രു വ​യ​സ് തി​ക​യു​ന്പോ​ൾ ’അ​മ്മി​ണി​ക്കു​ട്ടി’​യെ കാ​ണാ​ൻ ബ​ത്തേ​രി ഗ​വ.​സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മെ​ത്തി. ഡൊ​ണേ​റ്റ് എ ​കൗ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ’അ​മ്മി​ണി​ക്കു​ട്ടി’​യെ മാ​ന​ന്ത​വാ​ടി എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ എ​ള്ളു​മ​ന്നം ചേ​ർ​ക്കോ​ട് കോ​ള​നി​യി​ലെ ശാ​ന്ത​യ്ക്ക് ന​ൽ​കു​ന്ന​ത്. ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യ ക​റ​വ പ​ശു​ക്ക​ളെ പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കു​ക​യാ​യി​രു​ന്നു.
അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ അ​ന്പ​ത്തി​യാ​റാ​യി​രം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക​റ​വ​പ്പ​ശു​വി​നെ വാ​ങ്ങി ന​ൽ​കി​യ​ത്. ശാ​ന്ത​യു​ടെ ഏ​ഴി​ലും ആ​റി​ലും പ​ഠി​ക്കു​ന്ന മ​ക്ക​ളാ​യ ന​കു​ല​നും നി​വേ​ദു​മാ​ണ് പ​ശു​വി​ന് അ​മ്മി​ണി​ക്കു​ട്ടി​യെ​ന്നു പേ​രി​ടു​ന്ന​ത്.
അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ട്ടി​ക​ളു​ടെ സം​ഘ​ത്തെ വീ​ട്ടു​മു​റ്റ​ത്തു ക​ണ്ട​പ്പോ​ൾ ശാ​ന്ത​യ്ക്കു സ​ന്തോ​ഷം കൗ​തു​ക​വും പി​ന്നെ പ​റ​ഞ്ഞാ തീ​രാ​ത്ത ന​ന്ദി​യും.
ര​ണ്ടു​കു​ട്ടി​ക​ൾ​ക്കും അ​മ്മ​യ്ക്കു​മൊ​പ്പം ചേ​ർ​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ കൊ​ച്ചു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ആ ​കു​ടും​ബം പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ളെ അ​തി​ജീ​വി​ച്ചു ക​ഴി​ഞ്ഞു.
ശ​രാ​ശ​രി 22 ലി​റ്റ​ർ പാ​ൽ സൊ​സൈ​റ്റി​യി​ൽ കൊ​ടു​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യു​ന്നു​ണ്ട്. ക​ൽ​പ്പ​റ്റ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ർ വി.​എ​സ്. ഹ​ർ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡൊണേ​റ്റ് എ ​കൗ കാ​ന്പ​യി​നു തു​ട​ക്കം കു​റി​ച്ച​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഡൊ​ണേ​റ്റ് എ ​കൗ പദ്ധതി വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.
ശാ​ന്ത​യോ​ടും അ​മ്മി​ണി​ക്കു​ട്ടി​യോ​ടും യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങു​ന്പോ​ൾ ബ​ത്തേ​രി ഗ​വ. സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും സ​ന്തു​ഷ്ട​രാ​യി​രു​ന്നു. മ​ഹ​ത്താ​യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ.
സം​ഘ​ത്തോ​ടൊ​പ്പം അ​ധ്യാ​പ​ക​രാ​യ ശു​ഭാ​ങ്ക്, ന​വീ​ൻ പോ​ൾ, സു​നി​ത ഇ​ല്ല​ത്ത്, വി.​എ​സ്. ദീ​പ, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ജ​യ് വി. ​റ​ജി, അ​ഖി​ൽ പി. ​നാ​ഥ്, എം.​എ​സ്. അ​ഭി​ഷേ​ക്, ആ​ർ​ദ്ര സു​രേ​ന്ദ്ര​ൻ, അ​ബി​ത മാ​ത്യൂ​സ്, അ​ജി​ന ഷെ​റി​ൻ എ​ന്നി​വ​രു​ം ഉണ്ടാ​യി​രു​ന്നു.