മീ​റ്റ​റു​ക​ളോ​ളം ഫു​ട്പാ​ത്തി​ല്ല; ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​രം
Wednesday, July 17, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ത​ൽ ബീ​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഫു​ട്പാ​ത്തി​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്നു.
സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടുന്ന​ത്.
ഫു​ട്പാ​ത്തി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാത്രക്കാര്‌. ഇത് അ​പ​ക​ടഭീഷണി ഉയര്‌ത്തുന്നു. ഈ ​ഭാ​ഗ​ത്ത് ഫു​ട്പാ​ത്ത് കാ​ടു​ക​യ​റി​യും സ്ലാ​ബ് പൊ​ട്ടി​പൊ​ളി​ഞ്ഞും കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.
ചി​ല ഭാ​ഗ​ത്താ​വ​ട്ടെ ഫു​ട്പാ​ത്ത് ത​ന്നെയില്ല. നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് രാ​വി​ലെ​യും വൈ​കി​ട്ടും ഇ​തു​വ​രെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്.
അ​ടി​യ​ന്ത​ര​മാ​യി ഈ ​ഭാ​ഗ​ത്ത് ഫു​ട്പാ​ത്ത് നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.