കാ​ഷ്മീ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Wednesday, July 17, 2019 12:53 AM IST
ഗൂ​ഡ​ല്ലൂ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഗൂ​ഡ​ല്ലൂ​ർ കാ​സിം​വ​യ​ൽ സ്വ​ദേ​ശി പ​ഴ​നി​സ്വാ​മി​യു​ടെ മ​ക​ൻ രാം​കു​മാ​ർ (31) ആ​ണ് മ​രി​ച്ച​ത്. 14ന് ​പു​ല​ർ​ച്ചെ മൂ​ന്നി​ന് ജോ​ലി സ്ഥ​ല​ത്തെ താ​മ​സ സ്ഥ​ല​ത്ത് സ്വ​യം വെ​ടി​വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. ജ​മ്മു കാഷ്മീ​രി​ലെ അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സു​ര​ക്ഷാ സം​ഘ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ.
മ​ര​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ കാ​ഷ്മീ​രി​ൽ നി​ന്ന് വി​മാ​ന മാ​ർ​ഗം കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​ച്ച് അ​വി​ടെ നി​ന്ന് സൈ​നി​ക വാ​ഹ​ന​ത്തി​ൽ ഗൂ​ഡ​ല്ലൂ​രി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ളം​പു​ഴ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.