മി​ക​ച്ച സി​ഡി​എ​സ് അ​വാ​ർ​ഡ് പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ന്
Wednesday, July 17, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: മൈ​ക്രോ​ഫി​നാ​ൻ​സ് രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വയ്ക്കു​ന്ന കു​ടും​ബ​ശ്രീ സി​ഡി​എ​സി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡി​ന് പൂ​താ​ടി സി​ഡി​എ​സ് അ​ർ​ഹ​രാ​യി. 2018-2019 സാ​ന്പ​ത്തി​ക വ​ർ​ഷം അ​യ​ൽ​കൂ ട്ട​ങ്ങ​ൾ​ക്കും ജെ​എ​ൽ​ജി​ക​ൾ​ക്കു​മാ​യി 35 കോ​ടി രൂ​പ​യാ​ണ് വി​വി​ധ ബാ​ങ്കു​ക​ൾ വ​ഴി പൂ​താ​ടി സി​ഡി​എ​സ് വി​ത​ര​ണം ചെ​യ്ത​ത്.
സി​ഡി​എ​സി​നു കീ​ഴി​ലെ മു​ഴു​വ​ൻ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ​യും ഈ ​വ​ർ​ഷം ബാ​ങ്കു​മാ​യി ലി​ങ്ക് ചെ​യ്തും ഇ​വ​രു​ടെ തി​രി​ച്ച​ട​വ് ഉ​റ​പ്പാ​ക്കി​യു​മാ​ണ് പൂ​താ​ടി സി​ഡി​എ​സ് നേ​ട്ട​ത്തി​നു അ​ർ​ഹ​രാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ബാ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​കെ. ബി​ന്ദു എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

മാ​ലി​ന്യം നീ​ക്കം ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ ന​ഗ​ര​ത്തി​ലെ പു​ഴ​യി​ൽ നി​ന്ന് പ​ന്ത്ര​ണ്ടാ​യി​രം ട​ണ്‍ മാ​ലി​ന്യം നീ​ക്കം ചെ​യ്തു. പു​ഴ​യി​ൽ ചെ​ളി​ നി​റ​ഞ്ഞി​രു​ന്നു. 36 ദി​വ​സം കൊ​ണ്ടാ​ണ് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്.