കൽപ്പറ്റ: ബ്ലഡ് ഡൊണേഷൻ ടീം വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പുതിയ ഡയറക്ടറി ഇറക്കുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ ലിസ്റ്റുകൾ നൽകി. മുനിസിപ്പാലിറ്റിയിൽ നടന്ന ചടങ്ങിൽ സിന്ദൂർ, ടിപി ടൈൽസ്, യെസ് ഭാരത് തുടങ്ങിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ലിസ്റ്റുകൾ മുനിസിപ്പൽ ചെയർപേഴ്സണ്‍ സനിത ജഗദീഷ്് ഏറ്റുവാങ്ങി. വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ, വികസനകാര്യ ചെയർപേഴ്സണ്‍ ബിന്ദു ജോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഉമൈബ മൊയ്തീൻകുട്ടി, കൗണ്‍സിലർമാരായ വി. ഹാരിസ്, ഡി. രാജൻ, ആയിഷ പള്ളിയാൽ, പി.ആർ. ബിന്ദു, യെസ് ഭാരത് മാനേജർ ജോസഫ് ജോണ്‍, ടിപി ടൈൽസ് ജനറൽ മാനേജർ മനോജ് ജോസഫ്, സിന്ദൂർ ടെക്സ്റ്റൈൽസ് എച്ച്ആർ റൈസ് ഫ്രാൻസിസ്, കൽപ്പറ്റ ബ്ലഡ് ഡൊണേഷൻ അംഗങ്ങളായ ഷൗക്കത്തലി പഞ്ചിലി, സലിം കൽപ്പറ്റ എന്നിവർ പങ്കെടുത്തു.
ഗുരുപൂർണിമ
ആഘോഷം
മാനന്തവാടി: മാതാ അമൃതാനന്ദമയീ മഠത്തിൽ ഗുരുപൂർണിമ ആഘോഷിച്ചു. മഠാധിപതി അക്ഷയാമൃത ചൈതന്യ, ശാലിനി, അശേകൻ, പൊന്നുമണി, ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.