ശു​ചീ​ക​ര​ണം ന​ട​ത്തി
Wednesday, July 17, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ’സ്വ​ച്ഛ​താ പ​ക് വാ​ദ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ കോ​ഴി​ക്കോ​ട് ഏ​രി​യ ഓ​ഫീ​സി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​മ​രം കു​ള​ങ്ങ​ര​ത്ത് ഇ​ൻ​ഡേ​ൻ സ​ർ​വീ​സ​സും ക​ർ​മോ​ദ​യ ചാ​രി​റ്റി​ബി​ൾ ട്ര​സ്റ്റും സം​യു​ക്ത​മാ​യി ക​ന്പ​ള​ക്കാ​ട് ടൗ​ണി​ൽ ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട് ഏ​രി​യ ഓ​ഫീ​സി​ന്‍റെ ചീ​ഫ് ഏ​രി​യ മ​നേ​ജ​ർ എ​സ്.​എ​സ്.​ആ​ർ. കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ദ്ഘ​ട​നം ചെ​യ്തു.
ഗ്യാ​സ് ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. പോ​ക്ക​ർ ഹാ​ജി, സ​റീ​ന, സ​ലീം​കു​ള​ങ്ങ​ര​ത്ത്, ഗ​ഫൂ​ർ, പി.​കെ. വി​ജ​യ​ൻ, ക​ർ​മോ​ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​തി​നി​ധി​ക​ളാ​യ സ​ലം, ന​ഹീം, മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ശു​ചീ​ക​ര​ണ കി​റ്റ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.
മാ​ന​ന്ത​വാ​ടി: സ്വ​ച്ച് ഭാ​ര​ത് പ​ക് വാ​ഡ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ മാ​ന​ന്ത​വാ​ടി പു​ല​മൊ​ട്ടം​കു​ന്ന് കോ​ള​നി​യി​ൽ ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മാ​ന​ന്ത​വാ​ടി സ​യ ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​ക​ര​ണ വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പ്ര​ദീ​പ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഏ​രി​യാ മാ​നേ​ജ​ർ എ​സ്.​എ​സ്.​ആ​ർ. കൃ​ഷ്ണ​മൂ​ർ​ത്തി, കെ.​വി. പോ​ക്ക​ർ ഹാ​ജി, സ​ലീം​കു​ള​ങ്ങ​ര​ത്ത്, സാ​ജി​ർ പാ​ണ്ടി​ക്ക​ട​വ്, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.