പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Wednesday, July 17, 2019 12:55 AM IST
മാ​ന​ന്ത​വാ​ടി: ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം ല​ഭി​ച്ച നൗ​ഷാ​ദ് ചാ​ത്തു​ള്ളി, ഇ.​വി. ഷം​സു​ദി​ൻ എ​ന്നി​വ​രെ ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സ്ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ​തു. ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ റ​ഷീ​ദ് പ​ട​യ​ൻ, ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​കു​മാ​ർ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ത​ല​പ്പു​ഴ, ഇ.​വി. ഷം​സു​ദീ​ൻ, നൗ​ഷാ​ദ് ചാ​ത്തു​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.