വി​ദ്യാ​ർ​ഥി​ക​ളോ​ടുള്ള ബാ​ങ്കു​ക​ളുടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, July 17, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള ബാ​ങ്കു​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ഡ്യു​ക്കേ​ഷ​ണ​ൽ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ വാ​യ്പാ സ​ഹാ​യ പ​ദ്ധ​തി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​ട്ടും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ബാ​ങ്കു​ക​ൾ ഇ​തൊ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.
ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം 40 ശ​ത​മാ​നം ത​ന​ത് വി​ഹി​തം അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ബാ​ങ്കു​ക​ൾ കേ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
സ്വ​കാ​ര്യ കു​ത്ത​ക ക​ന്പ​നി​ക​ൾ വി​ദ്യ​ഭ്യാ​സ വാ​യ്പ തി​രി​ച്ച് പി​ടി​ക്കു​ന്ന​തി​നെ​തി​രേ നി​യ​മ​സ​ഭ ഐ​ക്യ​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​യ​നാ​ട്ടി​ൽ ഇ​പ്പോ​ഴും ഇ​ത്ത​ര​ക്കാ​ർ വി​ല​സു​ക​യാ​ണ്.
വാ​യ്പ​യെ​ടു​ത്ത പ​ല കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും ഇ​ത്ത​ര​ക്കാ​രെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​ണ്. ഇ​തി​നെ എ​ന്ത് വി​ല കൊ​ടു​ത്തും പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‌ പ​റ​ഞ്ഞു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ച്ച് ക​ഴി​ഞ്ഞ ജൂ​ണ്‍ 12ന് ​ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ങ്ക് അ​ധി​കൃ​ത​രെ വി​ളി​ച്ച് ചേ​ർ​ത്ത് ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ന്നും ബാ​ങ്കു​ക​ളു​ടെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. പ​രാ​ധീ​ന​ത​ക​ൾ​ക്ക് ന​ടു​വി​ൽ നി​ൽ​ക്കു​ന്ന വ​യ​നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യ​ഭ്യാ​സ​ത്തി​നാ​യി എ​ടു​ത്ത വാ​യ്പ​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​യ്ക്കാ​തെ മു​ഴു​വ​നാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ര​ക രോ​ഗി​ക​ൾ, നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ, ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​വ​രി​ൽ 90 ശ​ത​മാ​ന​വും. ഇ​വ​രോ​ടാ​ണ് ബാ​ങ്കു​ക​ളു​ടെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ എ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.
ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ജി​ല്ല​യി​ലെ മൂ​ന്ന് എം​എ​ൽ​എ​മാ​ർ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ഴി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ.
വ​യ​നാ​ട്ടി​ലെ വി​ദ്യ​ഭ്യാ​സ വാ​യ്പ ബാധ്യതകള്‌ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തി​നാ​യി വ​യ​നാ​ട് ജി​ല്ല​ക്കാ​യി സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു, എ​സ്.​ജി. ബാ​ല​കൃ​ഷ്ണ​ൻ, ര​മ്യ, ജ​യി​ൻ​പ്ര​സാ​ദ്, അ​നീ​ഷ, ധ​ന്യ, രാ​ധ എ​ന്നി​വ​ർ പ​റ​ഞ്ഞു.