വേ​ലി​യ​ന്പ​ത്തെ കാ​ട്ടാ​ന ശ​ല്യം: ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ
Wednesday, July 17, 2019 12:55 AM IST
പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പം, മ​ര​കാ​വ്, ഭൂ​ദാ​നം ച​ണ്ണ​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​പ​ക​ലി​ല്ലാ​തെ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്ന് ക​ർ​ഷ​ക​ർ​ക്കാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളാ​പ്പ​ള്ളി ജി​നീ​ഷി​നെ ആ​ന ആ​ക്ര​മി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.വീ​ടി​നോ​ട് ചേ​ർ​ന്ന തൊ​ഴു​ത്തി​ൽ പ​ശു​വി​നെ ക​റ​ക്കാ​ന്‌​എ​ത്തി​യ​പ്പോ​ഴാ​ണ് ജീ​നി​ഷി​നെ ആ​ന ആ​ക്ര​മി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​മ്മ​യു​ടെ അ​ല​ർ​ച്ച കേ​ട്ടാ​ണ് ആ​ന പി​ൻ​മാ​റി​യ​ത്. നെ​യ്ക്കു​പ്പ വ​ന​ത്തി​ൽ നി​ന്നും സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ​യാ​ണ് ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ആ​ന​ശ​ല്യ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​വ​ര്‌​ക്കെ​തി​രേ വ​നം​വ​കു​പ്പ് ക​ള്ള​ക്കേ​സെ​ചു​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ശ​ല്യ​ത്തെ​ക്കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ​ക്കെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ക്കാ​ൻ വ​നം വ​കു​പ്പ് ശ്ര​മി​ച്ച​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ആ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ്ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.