കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്
Wednesday, July 17, 2019 12:55 AM IST
പു​ൽ​പ്പ​ള്ളി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. ചെ​ത​ല​ത്ത് റേ​ഞ്ചി​ലെ പു​ൽ​പ്പ​ള്ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വേ​ലി​യ​ന്പം വെ​ള്ളാ​പ്പ​ള്ളി​യി​ൽ ജി​നീ​ഷ് ജോ​സ​ഫ് (35) ആ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യ​യി​രു​ന്നു സം​ഭ​വം. പ​ശു​വി​നെ ക​റ​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ ജി​നീ​ഷ് തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന​യെ കാ​ണു​ക​യും ബ​ഹ​ളം വച്ച് തു​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
ആ​ദ്യം പി​ന്തി​രി​ഞ്ഞ ആ​ന പി​ന്നീ​ട് ഓ​ടി​യ​ടു​ക്കു​ക​യും ജി​നീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
ആ​ന​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ജി​നീ​ഷ് ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ജി​നീ​ഷി​നെ ജി​ല്ലാ ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.