പ​രി​ഹാ​രം ആവശ്യ​പ്പെ​ട്ട് റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, July 17, 2019 12:55 AM IST
പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പം പ്ര​ദേ​ശ​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജി​നീ​ഷി​ന് ചി​കി​ത്സാ സ​ഹാ​യ​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി-​ന​ട​വ​യ​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. വേ​ലി​യ​ന്പം ക​വ​ല​യി​ൽ ന​ട​ത്തി​യ ഉ​പ​രോ​ധം ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.
ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശും സ​മ​ര​സ​മി​തി നേ​താ​ക്ക​ളും ചെ​ത​ല​യം റേ​ഞ്ച​ർ വി. ​ര​തീ​ശ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് വേ​ലി​യ​ന്പം സ്കൂ​ളി​ൽ ചേ​രു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.
സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ സാ​ബു കെ. ​മാ​ത്യു, സ​ജി വി​രി​പ്പാ​മ​റ്റം, ജ​യ​ച​ന്ദ്ര​ൻ, ജോ​മ​റ്റ്, സി.​പി. ജോ​യി, കെ.​എ. തോ​മ​സ്, പ്ര​കാ​ശ​ൻ, പി.​എം. ജോ​ർ​ജ് എ​ന്നി​വ​ർ റോ​ഡ് ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.