ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള അ​രി വി​ത​ര​ണം: അ​ള​വി​ൽ കൃ​ത്രി​മം നടത്തുന്ന​താ​യി പ​രാ​തി
Wednesday, July 17, 2019 12:55 AM IST
പു​ൽ​പ്പ​ള്ളി: ട്രൈ​ബ​ൽ വ​കു​പ്പ് ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന അ​രി​യി​ൽ തൂ​ക്കം കു​റ​വ്. ഒ​രാ​ൾ​ക്ക് പ​തി​ന​ഞ്ച് കി​ലോ കി​ട്ടേ​ണ്ടി​ട​ത്ത് പ​ല​ർ​ക്കും 12ഉം 13​ഉം കി​ലോ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മു​ള്ള​ൻ​കൊ​ല്ലി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വ​ച്ചാ​ണ് അ​രി വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പു​ൽ​പ്പ​ള്ളി ട്രൈ​ബ​ൽ ഓ​ഫീ​സി​ന് കീ​ഴി​ൽ 3500ഓ​ളം പേ​ർ​ക്കാ​ണ് അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
തൂ​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യ​വ​ർ അ​ടു​ത്തു​ള്ള ക​ട​യി​ലെ​ത്തി​ച്ച് തൂ​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് കു​റ​വ് മ​ന​സി​ലാ​യ​ത്. ജീ​വ​ന​ക്കാ​രോ​ട് ഇ​തേ​പ്പ​റ്റി ചോ​ദിച്ചപ്പോള്‌ ആ​ദ്യം എ​തി​ർ​ത്തെ​ങ്കി​ലും പി​ന്നീ​ട് തൂ​ക്കം കൃ​ത്യ​മാ​ക്കി ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി. ഇ​ന്ന​ലെ മു​ത​ലാ​ണ് അ​രി വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ മു​ള്ള​ൻ​കൊ​ല്ലി​യി​ൽ നി​ന്ന് 900 പേ​ർ​ക്കാ​ണ് അ​രി വി​ത​ര​ണം ചെ​യ്ത​ത്. തൂ​ക്ക​ക്കു​റ​വ് ഉ​ണ്ടാ​യ​തി​ൽ ട്രൈ​ബ​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന മ​ഴ​ക്കാ​ല ആ​ശ്വാ​സ പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ണ​വു​മു​ണ്ട്. ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള അ​രി വി​ത​ര​ണ​ത്തെ പ​റ്റി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.