കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, July 17, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: ച​ര​ക്ക് സേ​വ​ന നി​കു​തി ഘ​ട​ന​യി​ൽ ക​മ്മീ​ഷണ​ർ​മാ​ർ​ക്ക് ന​ൽ​കി​യ അ​മി​താ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് മൂ​ലം രാ​ജ്യ​ത്ത് വ്യാ​പാ​രി​ക​ൾ ഏ​റെ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ. 2019-2021 വ​ർ​ഷ​ത്തെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​യ​നാ​ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ത്തി​ൽ സ​ർ​വ​വും ന​ഷ്ട്ട​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് യാ​തൊ​രു ന​ഷ്ട്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്ന് ന​സി​റു​ദ്ദീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ട​ക കുടി​യാ​ൻ ബി​ൽ ഉ​ട​ൻ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് വ്യാ​പാ​രി​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്താ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, എം.​കെ. തോ​മ​സു​കു​ട്ടി, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യറ്റ് അം​ഗ​ങ്ങ​ളാ​യ എ​സ്. ദേ​വ​രാ​ജ​ൻ, എം.​കെ. ദി​വാ​ക​ര​ൻ, ബാ​ബു കോ​ട്ട​യി​ൽ, സേ​തു​മാ​ധ​വ​ൻ, തൃ​ശ്ശൂ​ർ ജി​ല്ലാ ട്ര​ഷ​റ​ർ ജോ​ർ​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ഇ. ​ഹൈ​ദ്രു ക​ണ​ക്ക​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ. വാ​സു​ദേ​വ​ൻ-​പ്ര​സി​ഡ​ന്‍റ്, ഒ.​വി. വ​ർ​ഗീ​സ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ. ​ഹൈ​ദ്രു-​ട്ര​ഷ​റ​ർ, കെ. ​കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, കെ. ​ഉ​സ്മാ​ൻ, കെ.​ടി. ഇ​സ്മാ​യി​ൽ, നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ,ഇ.​ടി. ബാ​ബു, ഡോ.​മാ​ത്യു തോ​മ​സ്, എം.​വി. സു​രേ​ന്ദ്ര​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​ജി​ൻ ടി. ​ജോ​യി, കെ.​കെ. അ​മ്മ​ദ്, സി.​വി. വ​ർ​ഗീ​സ്, ക​ന്പ അ​ബ്ദു​ള്ള, പി.​വി. മ​ഹേ​ഷ്, സാ​ബു ഏ​ബ്ര​ഹാം, സി. ​ര​വീ​ന്ദ്ര​ൻ-​സെ​ക്ര​ട്ട​റി​മാ​ർ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യി കെ.​കെ. വാ​സു​ദേ​വ​ൻ, ഒ.​വി. വ​ർ​ഗീ​സ്, സി. ​അ​ബ്ദു​ൾ ഖാ​ദ​ർ, കെ. ​ഉ​സ്മാ​ൻ, മു​ജീ​ബ് ചു​ണ്ടേ​ൽ, മ​ത്താ​യി ആ​തി​ര, കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, കെ.​ടി. ഇ​സ്മാ​യി​ൽ, നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, അ​ഷ​റ​ഫ് കൊ​ട്ടാ​രം, ജോ​ജി​ൻ ടി. ​ജോ​യി, ടി.​സി. വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.