സിഐ മനോജ് പറയറ്റ വിദേശ പരിശീലനത്തിന്
Wednesday, July 17, 2019 1:06 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യാ​യി വി​ദേ​ശ പോ​ലീ​സ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സിം​ഗ​പ്പു​രി​ലെ​ത്തി. കേ​ര​ള​ത്തി​ൽ നി​ന്നു വി​ദേ​ശ പ​രി​ശീ​ല​ന​ത്തി​നാ​യി ടോ​പ്പ് റാ​ങ്കേ​ഴ്സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ക വ്യ​ക്തി​യാ​ണ് സി​ഐ മ​നോ​ജ് പ​റ​യ​റ്റ.
ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ബ്യൂ​റോ ഓ​ഫ് പോ​ലീ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റി​ന്‍റെ (ബി​പി​ആ​ർ​ഡി) വി​വി​ധ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു ഒ​ന്നാം റാ​ങ്ക് നേ​ടി​യ​വ​രെ മാ​ത്ര​മാ​ണ് വി​ദേ​ശ പ​രി​ശീ​ല​ന​ത്തി​നു അ​യ​യ്ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്നു ആ​കെ 20 പേ​രാ​ണ് സിം​ഗ​പ്പു​ർ പോ​ലീ​സി​ന്‍റെ ആ​സ്ഥാ​ന​മാ​യ സിം​ഗ​പ്പു​ർ പോ​ലീ​സ് ക​മാ​ൻ​ഡി​ൽ വ​ച്ച് 15 മു​ത​ൽ 19 വ​രെ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
സിം​ഗ​പ്പു​ർ പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും രീ​തി​ക​ളും പ്ര​യോ​ഗ​ങ്ങ​ളും ഇ​ന്ത്യ​ൻ പോ​ലീ​സി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി സ്പെ​ഷ​ലി​സ്റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.