നാ​ട്ടാ​ന ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി ആ​ക്ര​മി​ച്ചു
Wednesday, July 17, 2019 1:06 AM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ട്ടാ​ന ദേ​ശീ​യ പാ​ത​യി​ൽ ലോ​റി ആ​ക്ര​മി​ച്ചു. ഗൂ​ഡ​ല്ലൂ​ർ-​മൈ​സൂ​രു ദേ​ശീ​യ പാ​ത​യി​ൽ മു​തു​മ​ല ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ കാ​ർ​കു​ടി​യു​ടെ​യും തൊ​പ്പ​ക്കാ​ടി​ന്‍റെ​യും ഇ​ട​യി​ൽ പാ​ന്പോ​ക്സി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം.
പാ​ന്പോ​ക്സ് ക്യാ​ന്പി​ൽ നി​ന്ന് ച​ങ്ങ​ല​യോ​ടെ​യാ​ണ് ആ​ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. ഡ്രൈ​വ​ർ ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ന തു​ന്പി​ക്കൈ ഡ്രൈ​വ​ർ സീ​റ്റി​ലേ​ക്ക് ഇ​ട്ട​പ്പോ​ൾ ഡ്രൈ​വ​ർ മ​റു​വ​ശ​ത്തെ വാ​തി​ൽ വ​ഴി ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തു​വ​ഴി വ​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രും യാ​ത്ര​ക്കാ​രും ശ​ബ്ദം ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ന പി​ന്തി​രി​ഞ്ഞ​ത്.
സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി​യു​ടെ മു​ൻ വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു.