ശു​ചി​മു​റി​മാ​ലി​ന്യ സം​സ്ക​ര​ണം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചു
Thursday, July 18, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: ശു​ചി​മു​റി മാ​ലി​ന്യം പ്ര​കൃ​തി​സൗ​ഹാ​ർ​ദ​പ​ര​വും സു​ര​ക്ഷി​ത​വു​മാ​യി സം​സ്ക​രി​ക്കാ​ന്‌ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കി​യ ഫീ​ക്ക​ൽ സ്ല​ഡ്ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്(​എ​ഫ്എ​സ്ടി​പി) ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന​ത്താ​ദ്യ​മാ​യാ​ണ് ഒ​രു​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സം​വി​ധാ​നം ഇ​ത്ത​ര​മൊ​രു പ്ലാ​ന്‍റ് ത​യാ​റാ​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​സെ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ലാ​ന്‍റ് യാഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. പ്ര​തി​ദി​നം 10,000 ലിറ്റ​ർ​ ക​ക്കൂ​സ് മാ​ലി​ന്യം​ഈ പ്ലാ​ന്‍റി​ൽ സം​സ്ക​രി​ക്കാ​നാ​കും.

ക​ൽ​പ്പ​റ്റ​യി​ലെ എ​ഫ്എ​സ്ടി​പി പ്ലാ​ന്‍റ് സു​സ്ഥി​ര​മാ​യ മാ​തൃ​ക​യാ​ണെ​ന്ന് സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ യൂ​ണി​സെ​ഫ് ചീ​ഫ് ഓ​ഫ് സ്റ്റേ​റ്റ് ഓ​ഫീ​സ​സ് ജ​ൽ​പ ര​ത്ന പ​റ​ഞ്ഞു.

ശു​ചി​ത്വ മേ​ഖ​ല​യി​ൽ ശു​ചി​മു​റി മാ​ലി​ന്യ​ത്തി​ന്‍റെ സു​ര​ക്ഷി​ത​മാ​യ സം​സ്ക​ര​ണം സം​സ്ഥാ​നം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ക്കൂ​സ് മാ​ലി​ന്യം തു​റ​സാ​യ സ്ഥ​ല​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലു​മ​ട​ക്കം ത​ള്ളു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണി​തെ​ന്ന് ശു​ചി​ത്വ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ ശു​ചി​മു​റി​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി കു​റ​ഞ്ഞ​ത് 100 പ്ലാ​ന്‍റു​ക​ളെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ്ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും ക​ക്കൂ​സ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ൽ (ആ​ർ​കെ​ഡി​പി)​ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് 78 പു​തി​യ ക​ക്കൂ​സ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കാ​ൻ​പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ൽ 34 എ​ണ്ണം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും 44 എ​ണ്ണം ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലു​മാ​ണ് നി​ർ​മി​ക്കു​ക.

ക​ക്കൂ​സ് മാ​ലി​ന്യം വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേക​വാ​ഹ​നം (ഹ​ണി​സ​ക്കിം​ഗ് വെ​ഹി​ക്കി​ൾ) സ​ജ്ജ​മാ​ക്കി​യ​താ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ​നി​ത ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ്വ​യം പ​ര്യാ​പ​ത​മാ​ണെ​ന്നും പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ട​ത്തി​ന് ഒ​രു ജീ​വ​ന​ക്കാ​രി പ്ലാ​ന്‍റി​ലു​ണ്ടെ​ന്നും സ​നി​ത ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.

ക​ക്കൂ​സ് മാ​ലി​ന്യ ശേ​ഖ​ര​ണ​വും സം​സ്ക​രി​ക്ക​ലും സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ നി​ബ​ന്ധ​ന​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തും​സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ്.

മ​ണ്ണി​ര​ക​ളെ ഉ​പ​യോ​ഗി​ച്ച്ക​ക്കൂ​സ് മാ​ലി​ന്യം കം​പോ​സ്റ്റാ​ക്കി മാറ്റുന്ന നൂ​ത​ന​വും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​പ​ര​വു​മാ​യ ടൈ​ഗ​ർ ബ​യോ ഫി​ൽ​റ്റ​ർ”​സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ൽ​പ്പ​റ്റ​യി​ലെ എ​ഫ്എ​സ്ടി​പി പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​ക ടാ​ങ്കി​ൽ വി​ഘ​ടി​പ്പി​ക്കു​ന്നു. ഖ​ര, ജ​ല ഘ​ട​ക​ങ്ങ​ൾ മ​റ്റൊ​രു ടാ​ങ്കു​പ​യോ​ഗി​ച്ച് വേ​ർ​തി​രി​ക്കു​ന്ന​താ​ണ് അ​ടു​ത്ത ഘ​ട്ടം.

മൂ​ന്നാ​മ​ത്തെ ഘ​ട്ട​ത്തി​ൽ മ​ണ്ണി​ര​ക​ളെ ഉ​പ​യോ​ഗി​ച്ച് ഖ​ര പ​ദാ​ർ​ത്ഥ​ത്തെ മി​ക​ച്ച വ​ള​മാ​ക്കി​മാ​റ്റു​ന്നു. 24 മ​ണി​ക്കൂ​റു​കൊ​ണ്ട് മ​ണ്ണി​ര​ക​ൾ​ക്ക് ഖ​ര​മാ​ലി​ന്യ​ത്തെ വ​ള​മാ​ക്കി​മാ​റ്റാ​നാ​വും. സം​സ്ക​രി​ച്ച് പു​റ​ത്തു​വി​ടു​ന്ന ജ​ലം കു​ടി​ക്കാ​നൊ​ഴി​കെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കാം.

ഇ​പ്പോ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റ് ര​ണ്ടു​മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

കു​റ​ഞ്ഞ ഉൗ​ർ​ജ്ജ ഉ​പ​യോ​ഗം, മാ​ലി​ന്യ​ങ്ങ​ളെ വേ​ഗ​ത്തി​ൽ സം​സ്ക​രി​ക്ക​ൽ, ദു​ർ​ഗ​ന്ധം ഉ​ണ്ടാ​ക്കാ​തി​രി​ക്ക​ൽ, കൊ​തു​ക്- ഈ​ച്ച തു​ട​ങ്ങി​യ​വ പെ​റ്റു​പെ​രു​കു​ന്ന​ത് ത​ട​യ​ൽ എ​ന്നി​വ​യാ​ണ്“​ടൈ​ഗ​ർ ബ​യോ ഫി​ൽ​റ്റ​ർ”​സാ​ങ്കേ​തി​ക വി​ദ്യ​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റി​ന്‍റെ മ​റ്റ്ഗു​ണ​ങ്ങ​ൾ. പു​നെ കേ​ന്ദ്ര​മാ​യു​ള്ള പ്രി​മോ​വ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഡ​വ​ല​പ് മെ​ന്‍റ്ക​ണ്‍​സ​ൽ​ട്ട​ന്‍റ് ആ​ണ് പ്ലാ​ന്‍റി​നാ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ലി​റ്റ​റി​ന് ഒ​രു​രൂ​പ നി​ര​ക്കി​ലാ​ണ്് വീടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ക​ക്കൂ​സ് മാ​ലി​ന്യം പ്ലാ​ന്‍റി​ൽ​എ​ത്തി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ 26 ല​ക്ഷം രൂ​പ​യും 15,000 കി​ലോ​ഗ്രാം വ​ളം ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ണ്ടു​ല​ക്ഷം​രൂ​പ​യും പ്ര​തി​വ​ർ​ഷം ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കു​മെ​ന്ന് പ്രി​മോ​വ് സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​ർ മ​ങ്കേ​ഷ് ഗു​പ്ത പ​റ​ഞ്ഞു.

പ്ര​തി​ദി​നം പ്ലാ​ന്‍റി​ൽ നി​ന്നു​ല​ഭി​ക്കു​ന്ന 8,500 ലീ​റ്റ​ർ വെ​ള്ളം കൃ​ഷി​ക്ക​് മറ്റും ഉ​യോ​ഗി​ക്കാ​നാ​കും. ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ കെ. ​അ​ജി​ത, വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ ബി​ന്ദു ജോ​സ്, വാ​ർ​ഡ്അം​ഗം ജെ​ൽ​ത്രൂ​ദ് ചാ​ക്കോ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​ജി. ര​വീ​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബ​ദ​റു​ദീ​ൻ എ​ന്നി​വ​ർ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.