ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ളു​ടെ നാ​ലു മ​ണി​ക്കൂ​ർ നി​രോ​ധ​നം: ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നാ​ളെ
Thursday, July 18, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ നാ​ല് മ​ണി​ക്കൂ​ർ ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ജി​ല്ലാ​ത​ല റോ​ഡ് സു​ക്ഷാ​സ​മി​തി​യു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും വാ​ഹ​ന ഉ​ട​മ​ക​ളും നാ​ളെ രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.
ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഉം ​വാ​ഹ​ന ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യും സം​യു​ക്ത​മാ​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​യ ക​രി​ങ്ക​ല്ല്, മെ​റ്റ​ൽ, മ​ണ​ൽ, ക​ട്ട ഇ​വ​യൊ​ന്നും ജി​ല്ല​യി​ൽ ല​ഭി​ക്കാ​നി​ല്ല. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക്വാ​റി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നുമ ാ​ണ് ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.
അ​തുകൊ​ണ്ട് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് തീ​വി​ല​യാ​ണ്. വ​യ​നാ​ട്ടി​ലെ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഒ​രു ലോ​ഡ് ക​ല്ലി​ന് 2500 മു​ത​ൽ 3000 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. ഇ​ന്ന് ഒ​രു ലോ​ഡ് ക​ല്ലിന് 6000 മു​ത​ൽ 8000 രൂ​പ വ​രെ ന​ൽ​ക​ണം. മ​റ്റു ജി​ല്ല​ക​ളി​ലെ ക്വാ​റി​ക​ളി​ൽ നി​ന്ന് ഉ​ത്്പ​ന്ന​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു കി​ട​ക്ക​ണം. ഇ​ങ്ങ​നെ കൊ​ണ്ടു​വ​രു​ന്ന ലോ​ഡു​ക​ൾ​ക്ക് ദി​വ​സം നാ​ല് മ​ണി​ക്കൂ​ർ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്കൂ​ൾ​സ​മ​യ​ത്ത് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു വി​രു​ദ്ധ​മാ​യി ജി​ല്ല​യി​ൽ രാ​വി​ലെ ര​ണ്ട് മ​ണി​ക്കൂ​റും വൈ​കു​ന്നേ​രം ര​ണ്ട് മ​ണി​ക്കൂ​റും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​കില്ല. ഇ​ത് ജി​ല്ല​യി​ലെ നി​ർ​മാ​ണ മേ​ഖ​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. നാ​ല് മ​ണി​ക്കൂ​ർ സ​മ​യ​നി​രോ​ധ​നം മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സം ഒ​രു ലോ​ഡ് പോ​ലും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ർ​ടി അ​ധി​കാ​രി​ക​ളും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും ഒ​രു​ദി​വ​സം ത​ന്നെ ഒ​രു വാ​ഹ​നം നി​ര​വ​ധി ത​വ​ണ ഫൈ​ൻ അ​ട​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. ക​ള​ക്ട​ർ​ക്കും ആ​ർ​ടി​ഒ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്. നാ​ളെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും വാ​ഹ​ന ഉ​ട​മ​ക​ളും സ​മ​ര​ത്തി​ൽ അ​ണി​നി​ര​ക്ക​ണ​ക​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സി.​പി. മു​ഹ​മ്മ​ദാ​ലി, സി.​സി. സു​രേ​ഷ്, കെ. ​സു​ഗ​ത​ൻ, എ.​വി. ജ​യ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.