നാ​ല് ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ണി​ത റോ​ഡ് ത​ക​ർന്നു
Thursday, July 18, 2019 12:08 AM IST
വെ​ള്ള​മു​ണ്ട: പ​ന​മ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2018-19 വാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച പ​ന​മ​രം എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​നാ​ഞ്ചി​റ പ​ള്ളി എ​ഫ്സി​ഐ ഗോ​ഡൗ​ണ്‍ റോ​ഡാ​ണ് പാ​ടെ ത​ക​ർ​ന്ന​ത്. നാ​ട്ടു​കാ​രു​ടെ ഒ​രു​പാ​ട് കാ​ല​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത് ഈ ​റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മേ​യ് 18ന് ​ റോ​ഡ് ഉ​ദ്ഘാ​ട​ന​ം ചെയ്തു. അ​റു​പ​ത്ദി​വ​സം പൂ​ർ​ത്തി​യാ​വും മു​ന്പ് ത​ന്നെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പാ​ടെ ത​ക​ർ​ന്ന റോ​ഡി​ൽ വ​ൻ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ക്കു​ന്ന ഈ ​റോ​ഡി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​കും. റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.