വാ​ളാ​ട് ടൗ​ണി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി
Thursday, July 18, 2019 12:08 AM IST
മാ​ന​ന്ത​വാ​ടി: വാ​ളാ​ട് ടൗ​ണി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. വ​ലി​യ പാ​ല​ത്തി​നു സ​മീ​പം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന്‍റെ എ​തി​ർ വ​ശ​ത്താ​യി​ട്ടാ​ണ് അ​ര​മീ​റ്റ​ർ പൊ​ക്ക​ത്തി​ലു​ള്ള ചെ​ടി ഓ​ട്ടാ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ആ​രു​ടെ​യും പേ​രി​ൽ കേ​സ് എ​ടു​ത്തി​ട്ടി​ല്ല. പൊ​തു സ്ഥ​ല​ത്താ​യ​തി​നാ​ൽ വി​ൽ​പ്പ​ന​ക്കാ​രു​ടെ​യോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യോ കൈയി​ൽ നി​ന്ന് വി​ത്ത് വീ​ണ് മു​ള​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു വ​ലി​യ തോ​തി​ലു​ള്ള ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യി​ട്ടു​വേ​ണം ഇ​തി​നെ കാ​ണാ​ൻ. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​ഞ്ചാ​വ് വി​ൽ​കു​ന്ന​തി​നി​ടെ മൂ​ന്നു​പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​തി​നു ശേ​ഷം കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നി​ല്ല എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി എ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ല​പ്പു​ഴ പോ​ലീ​സും എ​ക്സൈ​സും സ്ഥ​ല​ത്തെ​ത്തി ചെ​ടി പി​ഴു​തെ​ടു​ത്തു ന​ശി​പ്പി​ച്ചു.